ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 337 റണ്‍സ് പിന്തുടരുന്ന ഇന്ത്യ മെച്ചപ്പെട്ട സ്കോറിലേക്ക്. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി നേടി. 106 പന്തുകളില്‍ നിന്നാണ് രോഹിത് സെഞ്ച്വറി നേട്ടത്തിലെത്തിയത്. നേരത്തെ ഇന്നിംഗ്സ് തുടക്കത്തില്‍ കെ.എല്‍ രാഹുലിനെ(0) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും രൊഹിത് ശര്‍മ്മയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി.
ഇരുവരും ചേര്‍ന്ന് 138 റണ്‍സ് കൂട്ടുകെട്ടാണ് സമ്മാനിച്ചത്. ഇന്ത്യന്‍ സ്കോര്‍ 146 ല്‍ നില്‍ക്കെയാണ് 76 പന്തുകളില്‍ നിന്ന് 66 റണ്‍സെടുത്ത കോഹ്ലി മടങ്ങിയത്. പ്ലംകെറ്റിനാണ് വിക്കറ്റ് നേട്ടം. റിഷഭ് പന്ത്(16 ), രോഹിത് ശര്‍മ്മ(100 ) എന്നിവരാണ് ക്രീസില്‍. 35 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സെമിയിലെത്താന്‍ ഒരു ജയം മാത്രം മതി ഇന്ത്യക്ക്. ഒരു തോല്‍വി പോലും സെമി സ്വപ്നങ്ങളില്‍ ഇംഗ്ലണ്ടിന് തിരിച്ചടിയാകും.
This post was last modified on June 30, 2019 11:16 pm