X

ഈ ലോകകപ്പില്‍ ആദ്യ സെഞ്ച്വറി നേടുന്ന താരമായി ജോ റൂട്ട്

2019 ലോകകപ്പിലെ ആദ്യത്തെ സെഞ്ച്വറി തികയ്ക്കുന്ന ബാറ്റ്‌സ്മാനായി ഇംഗ്ലണ്ട് താരം ജോ റൂട്ട്. ഏകദിനത്തിലെ തന്റെ 15 മത്തെ സെഞ്ച്വറിയാണ് താരം കുറിച്ചത്. 104 ബൗളുകളില്‍ നിന്ന് 107 റണ്‍സാണ് താരം നേടിയത്. നേരത്തെ ഒമ്പത് റണ്‍സില്‍ നില്‍ക്കെ് ജോ റൂട്ടിന്റെ ക്യാച്ച് പാക്കിസ്ഥാന്‍ സ്ലിപ്പില്‍ കൈവിട്ടതിന് ശേഷമാണ്. ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ നട്ടെല്ലാകുന്ന
പ്രകടനം താരം പുറത്തെടുത്തത്.

മത്സരത്തിന്റെ 39 ാം ഓവറില്‍ ശദബ് ഖാനാണ് റൂട്ടിനെ പുറത്താക്കിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 349 റണ്‍സ് പിന്‍തുടരുന്ന ഇംഗ്ലണ്ട് 271 ന് അഞ്ച് എന്ന നിലയിലാണ്

This post was last modified on June 3, 2019 10:47 pm