X

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏകദിനത്തില്‍ 11,000 റണ്‍സ് തികച്ച് കോഹ്‌ലി

മത്സരത്തില്‍ കോഹ്‌ലി 62 പന്തുകളില്‍ നിന്ന് 71 റണ്‍സ് നേടി

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്നിംഗ്‌സിലെ തന്റെ അഞ്ചാമത്തെ ബൗണ്ടറിയിലൂടെ 60 റണ്‍സ് സ്‌കോര്‍ ചെയ്‌തെപ്പോള്‍ ഏകദിന ചരിത്രത്തിലെ മറ്റൊരു നാഴികകല്ലുകൂടിയാണ് ഇന്ത്യന്‍ നായകന്‍ പിന്നിട്ടത്. ഏകദിനത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ച കോഹ്‌ലി സാക്ഷാല്‍ സച്ചിന്റെ റെക്കോര്‍ഡും തകര്‍ത്തു.

ഏകദിനത്തില്‍ വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. സച്ചിന്‍ 276 ഇന്നിംഗ്‌സുകളില്‍ നിന്ന് നേട്ടം സ്വന്തമാക്കിയപ്പോള്‍ 230 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നു കോഹ്‌ലിയുടെ നേട്ടം. 286 ഇന്നിംഗ്‌സുകളില്‍ നിന്ന് നേട്ടം സ്വന്തമാക്കിയ റിക്കി പോണ്ടിംഗാണ് പട്ടികയില്‍ സച്ചിന് പിന്നിലുള്ളത്. 288 ഇന്നിംഗ്‌സുകളില്‍ നിന്ന് നേട്ടം സ്വന്തമാക്കി സൗരവ് ഗാംഗുലിയാണ് നാലാം സ്ഥാനക്കാരന്‍. മത്സരത്തില്‍ കോഹ്‌ലി 62 പന്തുകളില്‍ നിന്ന് 71 റണ്‍സ് നേടി.മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെച്ചപ്പോള്‍ 46.4 ഓവറില്‍ 305 ന് നാല് എന്ന നിലയിലാണ് ഇന്ത്യ

This post was last modified on June 16, 2019 6:55 pm