X
    Categories: കായികം

ധോണിക്ക് മഹാഭാഗ്യം; താരത്തെ പുറത്താക്കാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി ഹോപ്

ആകെ രണ്ട് വട്ടം മാത്രമാണ് ധോണി സ്റ്റംപിംഗിലൂടെ പുറത്തായിട്ടുള്ളൂ

ലോകകപ്പില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി വിന്‍ഡീസ്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 33 ാംമത്തെ ഓവറിലായിരുന്നു സംഭവം.

വിന്‍ഡീസ് താരം ഫാബിയന്‍ അലന്റെ ആദ്യ ഓവറില്‍ ഓവര്‍ സ്‌റ്റെപ്പിംഗ് നടത്തിയ ധോണിയെ വിക്ക്റ്റ് കീപ്പര്‍ ഷായ് ഹോപിന് അനായാസം പുറത്താക്കാമായിരുന്നു. എന്നാല്‍ അമിതാവേശം മൂലം താരത്തിന് അതിന് കഴിയാതെ പോയി. ക്രീസ് വിട്ട് വളരെയധികം മുന്നോട്ട് കയറി പോയ ധോണിയെ സ്റ്റംപ് ചെയ്യാന്‍ അവസരം ലഭിച്ച ഹോപ്പിന് പക്ഷേ പന്ത് കൈയില്‍ നിയന്ത്രിക്കാനായില്ല. ക്രീസില്‍ തിരിച്ച് കയറുന്നതിന് മുമ്പ് വീണ്ടും അവസരമുണ്ടായിരുന്നെങ്കിലും അതും മുതലാക്കാന്‍ ഹോപ്പിന് സാധിച്ചില്ല.

കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ക്രീസ് വിട്ടിറങ്ങിയ ധോണി സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. ആകെ രണ്ട് വട്ടം മാത്രമാണ് ധോണി സ്റ്റംപിംഗിലൂടെ പുറത്തായിട്ടുള്ളൂ. 2015 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു ആദ്യ പുറത്താകല്‍. രണ്ടാമത്തേത് അഫ്ഗാനിസ്ഥാനെതിരെയും

This post was last modified on June 27, 2019 6:22 pm

Related Post
Leave a Comment