X
    Categories: കായികം

241 റണ്‍സ് പിന്നിട്ടാല്‍ ഇംഗ്ലണ്ടിന് ലോകകപ്പ് ഉയര്‍ത്താം

ഇംഗ്ലണ്ട് നിരയില്‍ പ്ലംകറ്റ്, ക്രിസ് വോക്ക്‌സ് എന്നിവര്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍,മാര്‍ക്ക് വുഡ് എന്നിവര്‍  ഒരു വിക്കറ്റും നേടി.

ലോകകപ്പ് ഫൈനലില്‍ കിവീസ് റണ്ണൊഴുക്കിന് തടയിട്ട് ഇംഗ്ലീഷ് പേസ് നിര. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കിവീസ് നിരയില്‍ 55 റണ്‍സെടുത്ത നിക്കോളാസ് ആണ് മികച്ച സ്‌കോറര്‍. ടോസ് നേടി ഇന്നിംഗ്‌സ് ആരംഭിച്ച കിവീസ് നിര ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 29 റണ്‍സില്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്‌സ് സ്‌കോര്‍ 29ല്‍ നില്‍ക്കെ മാര്‍ട്ടിന്‍ ഗപ്ടിലാണ് ആദ്യം പുറത്തായത്. 18 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത ഗപ്ടില്‍, ക്രിസ് വോക്സിന്റെ പന്തില്‍ എല്‍ബിയിലൂടെയാണ് പുറത്തായത്. ഗപ്ടില്‍ തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ന്യൂസീലന്‍ഡിന് റിവ്യൂ നഷ്ടമാവുകയും ചെയ്തു.

പിന്നീട് ക്രീസിലെത്തിയ നായകന്‍ കെയ്ന്‍ വില്യംസണ്‍ ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും ഇന്നിംഗ്‌സ് സ്‌കോര്‍ 103 ല്‍ നില്‍ക്കെ 53 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത് കെയ്ന്‍ വില്യംസണും പുറത്തായി. പ്ലകെറ്റിനാണ് വിക്കറ്റ് നേട്ടം. 77 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്ത നിക്കോള്‍സ പുറത്തായതോടെ കിവിസിന് ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും മങ്ങി. 27 ഓവറില്‍ ഇന്നിംഗ്‌സ് സ്‌കോര്‍ 118 ല്‍ നിലല്‍ക്കെയാണ് താരം പുറത്തായത്. ക്രീസിലെത്തിയ റോസ് ടെയ്‌ലര്‍ തെറ്റായ അമ്പയറിംഗിലൂടെ 15 റണ്‍സെടുത്ത് മടങ്ങി. 144 ന് നാല്, 173 ന് അഞ്ച്, 219 ന് ആറ്, 232 ന് ഏഴ്, 240 ന് എട്ട്, എന്നിങ്ങനെ തകര്‍ച്ചയിലേക്ക് കിവീസ് വീണു. ടോം ലാതം(47), ജെയിംസ് നീഷം(19),ഗ്രാന്‍ഡ് ഹോം(16), മിച്ചല്‍ സാറ്റ്‌നര്‍(ഛ), ഹെന്റി(4), ബോള്‍ട്ട്(1) എന്നിവരും കിവീസ് നിരിയില്‍ സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ട് നിരയില്‍ പ്ലംകറ്റ്, ക്രിസ് വോക്ക്‌സ് എന്നിവര്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍,മാര്‍ക്ക് വുഡ് എന്നിവര്‍  ഒരു വിക്കറ്റും നേടി.

This post was last modified on July 14, 2019 10:06 pm

Related Post
Leave a Comment