X

ജോ റൂട്ടിനും ബട്‌ലര്‍ക്കും രക്ഷിക്കാനായില്ല; ലോകകപ്പില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് പാക് പടയ്ക്ക് ആദ്യ ജയം

ലോകകപ്പില്‍ പാക്കിസ്ഥാനുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് നിരയ്ക്ക് പരാജയം. പാക്കിസ്ഥാനോട് 14 റണ്‍സിന്റെ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. ഈ ലോകകപ്പില്‍ കിരീട സാധ്യത കല്‍പിച്ചിരുന്ന ആതിഥേയര്‍ക്കു പാക് പടയുടെ പേസ് നിരയ്ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനായില്ല. സെഞ്ച്വറിയുമായി ജോ റൂട്ട്,ജോസ് ബട്‌ലര്‍ എന്നിവര്‍ തിളങ്ങിയെങ്കിലും രണ്ടക്കം കടക്കാന്‍ ബാറ്റസ്മാന്‍മാര്‍ പാടുപെട്ടു. 76 പന്തുകള്‍ നേരിട്ട് 103 റണ്‍സാണ് ജോസ് ബട്‌ലര്‍ നേടിയത്. 104 പന്തുകളില്‍ നിന്നാണ് ജോ റൂട്ടിന്റെ 107 റണ്‍സ് നേട്ടം. ജോണി ബാരിസ്‌റ്റോ(32) ബെന്‍ സ്‌റ്റോക്‌സ്(13), മോയിന്‍ അലി(19 ) ക്രിസ് വോക്ക്‌സ് (21) എന്നിവരാണ് രണ്ടക്കം കടന്നവര്‍. പാക്ക് നിരയില്‍ അഷദബ് ഖാന്‍ മുഹമ്മദ് അമീര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വഹാബ് റിയാസ് മൂന്നും മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. സ്‌കോര്‍ പാക്കിസ്ഥാന്‍ 348/8 (50), ഇംഗ്ലണ്ട് 334/9 (50)

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടി. പാക്കിസ്ഥാന്‍ നിരയില്‍ ഇമാം ഇള്‍ ഹഖ്, ഫഖര്‍ റഹ്മാന്‍ എന്നിവര്‍ പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കി. ബാബര്‍ അസം, മൊഹമ്മദ് ഹാഫീസ് സര്‍ഫാറസ് എന്നിവര്‍ തിളങ്ങി. തകര്‍ത്തടിച്ച് ഏകദിനത്തിലെ 38ാം അര്‍ധസെഞ്ചുറി നേടിയ മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. 62 പന്തു നേരിട്ട ഹഫീസ് എട്ടു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 84 റണ്‍സെടുത്താണ് പുറത്തായത്. ബാബര്‍ അസം (66 പന്തില്‍ 63), ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് (44 പന്തില്‍ 55) എന്നിവരും പാക്കിസ്ഥാനായി അര്‍ധസെഞ്ചുറി നേടി. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് (58 പന്തില്‍ 44), ഫഖര്‍ സമാന്‍ (40 പന്തില്‍ 36) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. അവസാന ഓവറില്‍ ഹസന്‍ അലി(10), ഷദാബ് ഖാന്‍(10) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 348 റണ്‍സില്‍ എത്തിച്ചു. ഇംഗ്ലണ്ട് നിരയില്‍ മൊയിന്‍ അലി, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്നു വിക്കറ്റും മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റും നേടി. മല്‍സരത്തിലാകെ നാലു ക്യാച്ചു സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം ക്രിസ് വോക്‌സ്, ഇക്കാര്യത്തില്‍ നിലവിലെ ലോകകപ്പ് റെക്കോര്‍ഡിനൊപ്പമെത്തി

This post was last modified on June 3, 2019 11:53 pm