X

സെമി പ്രതീക്ഷയില്ല; ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന്‍ സ്‌കോര്‍ ചെയ്തത് 315 റണ്‍സ്

മികച്ച കൂട്ടുകെട്ടാണ് ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം എന്നിവര്‍ പടുത്തുയര്‍ത്തിയത്.

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 315 റണ്‍സ് സ്‌കോര്‍ ചെയ്ത് പാക്കിസ്ഥാന്‍. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 315 റണ്‍സ് സ്‌കോര്‍ ചെയ്ത്. ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം എന്നിവരുടെ ഇന്നിംഗ്‌സാണ് പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 100 പന്തുകളില്‍ നിന്ന് 100 റണ്‍സ് നേടി ഇമാം മടങ്ങിയപ്പോള്‍ 98 പന്തില്‍ 96 റണ്‍സെടുത്താണ് ബാബര്‍ അസം പുറത്തായത്.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് 23 റണ്‍സെടുക്കുന്നതിനിടെ ഫഖര്‍ സമന്റെ(13) വിക്കറ്റ് നഷ്ടമായിരുന്നു. സൈഫുദീന്റെ ഓവറില്‍ മേഹ്ദി ഹസന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. പിന്നീട് മികച്ച കൂട്ടുകെട്ടാണ് ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം എന്നിവര്‍ പടുത്തു
യര്‍ത്തിയത്. 157 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. പാക്കിസ്ഥാന്‍ വന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന് കരുതിയെങ്കിലും 32 ആം ഓവറില്‍ ബാബര്‍ അസം സെഞ്ച്വറി പൂര്‍ത്തിയാക്കാതെ മടങ്ങി. പിന്നാലെ 42 ആം ഓവറില്‍ ഇമാമും മടങ്ങി. പിന്നീട് മുഹമ്മന് ഹാഫീസ്(27), ഹാരീസ് സൊഹാലി(6) എന്നിവരും മടങ്ങി. 44 ഓവറില്‍ 255 ന് അഞ്ച് എന്ന നിയിലായി പാക്കിസ്ഥാന്‍. ഇമദ് വസിമും(43), ക്യാപറ്റന്‍ സര്‍ഫ്രാസ് അഹമ്മദും(3), വഹാബ് റിയാസ്(2), ഷഹബ് ഖാന്‍(1),മുഹമ്മദ് അമീര്‍(8),എന്നിവരും പാക്കിസ്ഥാന്‍ നിരയില്‍ സ്‌കോര്‍ ചെയ്തു. ബംഗ്ലാദേശ് നിരയില്‍ മുസ്ത്ഫിസുര്‍ റഹ്മാന്‍ അഞ്ചും മുഹമ്മദ് സൈഫുദ്ദീന്‍ മൂന്നും മേഹ്ദി ഹസന്‍ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തില്‍ 310ല്‍ അധികം റണ്‍സിന്റെ വിജയം നേടിയാല്‍ മാത്രമേ പാക്കിസ്ഥാനു സെമി സാധ്യതയുള്ളൂ.