X

മൊഹമ്മദ് ഹാഫീസിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്; ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് സൂപ്പര്‍ ടോട്ടല്‍

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 349 വിജയ ലക്ഷ്യം. ടോസ് നേടിയ ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്നിംഗ്‌സ് തുടങ്ങി ഓപ്പണര്‍മാരായ ഇമാം ഇള്‍ ഹഖ്(44), ഫഖര്‍ റഹ്മാന്‍(36) എന്നിവര്‍ പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കുകയായിരുന്നു. സ്‌കോര്‍ 82 ല്‍ നില്‍ക്കെയാണ് പാക്കിസ്ഥാന് ഫഖര്‍ റഹ്മാന്റെ വിക്കറ്റ് നഷ്ടമായത്.  മോയിന്‍ അലി എറിഞ്ഞ 21 ാം ഓവറില്‍ ഇമാം ഉള്‍ ഹഖിനെ ക്രിസ് വോക്ക്‌സ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ശേഷം ബാബര്‍ അസം(63), മൊഹമ്മദ് ഹാഫീസ്(84) എന്നിവരുടെ മികച്ച കൂട്ടുകെട്ട് പിറന്നു. പാക് സ്‌കോര്‍ ഇരുവരും ചേര്‍ന്ന് 199 ല്‍ എത്തിച്ചു.

പിന്നീടെത്തിയ സര്‍ഫാറസ്, ആസിഫ് അലി എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 319 ല്‍ എത്തിച്ചു. ആസിഫ് അലി(14) പുറത്തായ ശേഷം ഷൊയിബ് മാലികുമായി ചേര്‍ന്ന് സര്‍ഫാറസ്(55) പാക്കിസ്ഥാന്‍ സ്‌കോറിന് ആക്കം കൂട്ടി. അവസാന ഓവറില്‍ ഹസന്‍ അലി(10), ഷദാബ് ഖാന്‍(10) എന്നിവര്‍ ചേര്‍ന്ന് 348 റണ്‍സ് തികച്ചു. ഇംഗ്ലണ്ട് നിരയില്‍ മൊയിന്‍ അലി, ക്രിസ് വോക്‌സ് എന്നിവര്‍ മൂന്നു വിക്കറ്റും മാര്‍ക്ക് വുഡ് രണ്ടു വിക്കറ്റും നേടി.

This post was last modified on June 3, 2019 7:07 pm