X

വീണ്ടും അട്ടിമറി; കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ബംഗ്ലാദേശ്

ബംഗ്ലാദേശ് ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഉണര്‍ന്ന് കളിച്ചപ്പോള്‍ കരുത്തരായ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും മികച്ച കളി പുറത്തെടുത്ത ബംഗ്ലാദേശ് അര്‍ഹതപ്പെട്ട വിജയം സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 21 റണ്‍സ് വിജയമാണ് ബംഗ്ലാ കടുവകള്‍ നേടിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 330 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ദക്ഷിണാഫ്രക്കന്‍ നിരയില്‍ നായകന്‍ ഫാഫ് ഡ്യൂപ്ലസിസ് ആണ് മികച്ച സ്‌കോറര്‍ 53 പന്തുകള്‍ നേരിട്ട് 62 റണ്‍സാണ് ഡ്യൂപ്ലസിസ് നേടിയത്. തുടക്കം ഭേദപ്പെട്ട നിലയില്‍ തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 49 റണ്‍സില്‍ ആദ്യ വിക്കറ്റ്് നഷ്ടമായി. റണ്ണൗട്ടിലൂടെ ഡി കോക്കി(23)നെയാണ് നഷ്ടമായത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കന്‍ നിരയ്ക്ക് ബാറ്റിംഗ് താളം തെറ്റി. 109/2,147/3,202/4,228/5 ഇങ്ങനെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. എയ്ഡന്‍ മര്‍ക്രം(45), ഡേവിഡ് മില്ലര്‍(38), ഡസന്‍(41), ഡുമിനി(45), എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയവര്‍. എട്ട് വിക്കറ്റുമായി അവസാന ഓവര്‍ വരെ പൊരുതി കളിച്ചെങ്കിലും 21 റണ്‍സിന് ദദക്ഷിണാഫ്രിക്ക പരാജയപ്പെടുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുസ്ഫിസര്‍ റഹ്മാന്‍ മൂന്നു വിക്കറ്റും മുഹമ്മദ് സൈഫദ്ദീന്‍ രണ്ട് വിക്കറ്റും മെയ്ദി ഹസന്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ച് എളുപ്പത്തില്‍ ഏറിഞ്ഞ് വീഴ്ത്താമെന്ന് കരുതിയ ഡ്യൂപ്ലിസിന് തെറ്റി. ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ ശ്രദ്ധപൂര്‍വം നേരിട്ട ബംഗ്ലാ ബാറ്റസ്മാന്‍മാര്‍ അവരുടെ കരുത്ത് കാണിച്ച് കൊടുത്തു. 50 ഓവറില്‍ ആറ് വിക്ക്റ്റ് നഷ്ടത്തില്‍ 330 റണ്‍സാണ് ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സില്‍ നേടിയെടുത്തത്. ബാറ്റിംഗ് നിരയില്‍ നിര്‍ണായകമായത് ഷക്കീബ് അള്‍ ഹസന്‍, മുസ്ഫിക്കര്‍ റഹിം എന്നിവരാണ്. 84 പന്തുകളില്‍ നിന്ന് 75 റണ്‍സ് നേടി ഷക്കീബും 80 പന്തുകളില്‍ നിന്ന് 78 റണ്‍സ് നേടി മുസ്ഫിക്കര്‍ റഹിമും ബംഗ്ലാദേശിനെ സുരക്ഷിത സ്‌കോറിലെത്തിച്ചു. സൗമ്യ സര്‍ക്കാര്‍(42), മുഹമ്മദ് മിഥുന്‍(21), എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പെലുക്വായോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ വണ്ട് വിക്കറ്റുകള്‍ വീതവും ക്രിസ് മോറീസ് രണ്ടും
വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോര്‍ ബംഗ്ലാദേശ് 330/6 (50), ദക്ഷിണാഫ്രിക്ക 309/8 (50) മത്സരത്തില്‍ ഷക്കീബ് ഹസനാണ് മാന്‍ ഓഫ് ദി മാച്ച്.

This post was last modified on June 2, 2019 11:14 pm

Related Post
Leave a Comment