X
    Categories: കായികം

ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും നേര്‍ക്ക് നേര്‍; ആര് ജയിക്കും?

അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം മികച്ച ബാറ്റിംഗ് നിരയും അതിനൊത്ത ബൗളിംഗ് നിരയുമാണ് കരുത്ത്.

കരുത്തരായ ഓസ്‌ട്രേലിയയോട് അഭിമാന പോരാട്ടം നടത്തി അഫ്ഗാനിസ്ഥാന്‍ ഇന്ന് ശ്രീല്ങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് വന്‍തോല്‍വി വഴങ്ങിയാണ് ലങ്ക രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ലങ്കയുടെ പഴയ ശക്തി നഷ്ടപ്പെട്ടതും അഫ്ഗാനിഥാന്‍ മികവ് വര്‍ധിപ്പിച്ചതും നോക്കിയാല്‍ ഈ മത്സരം പ്രവചനാതീതം
തന്നെയാണ്. ഏത് കുഞ്ഞന്‍ ടീമിനോടും തോല്‍ക്കും എന്ന സ്ഥിതിയിലാണ് ലങ്ക. അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം മികച്ച ബാറ്റിംഗ് നിരയും അതിനൊത്ത ബൗളിംഗ് നിരയുമാണ് കരുത്ത്. പാകിസ്ഥാനെ സന്നാഹ മത്സരത്തില്‍ പരാജപ്പെടുത്തിയതും ഓസിസിനോട് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതും കണക്കിലെടുത്താല്‍ ടീം ആത്മവിശ്വാസത്തിലാണ്.

ടൂര്‍ണമെന്റിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിനാണ് ശ്രീലങ്ക തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 136 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ പിടിച്ചു നിന്നത്. എട്ട് പേര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. ലങ്കന്‍ ബൗളര്‍മാരും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് അനായാസം ജയം കണ്ടെത്തുകയായിരുന്നു.

ആദ്യ മത്സരത്തില്‍ ആസ്‌ട്രേലിയയോട് 7 വിക്കറ്റിന് തോറ്റ അഫ്ഗാനിസ്ഥാനും ജയം തന്നെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ടീമിന് പല മത്സരങ്ങളിലും ജയം സമ്മാനിച്ച ഓപ്പണര്‍മാരാണ് മുഹമ്മദ് ഷഹ്‌സാദും ഹസ്രത്ത് സാസായിയും കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും ഫോമിലല്ലായിരുന്ന മധ്യനിര മികച്ച പ്രകടനം കാഴ്ചവെച്ചു.

This post was last modified on June 4, 2019 10:56 am