X

ഡോക്ടറുടെ വക ‘അടി’ ചികിത്സ/ വീഡിയോ

രാജസ്ഥാന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള എസ്എംഎസ് എന്ന ആശുപത്രിയിലാണ് രോഗിയായ മുബാറക്കി( 30)നെ മറ്റ് രോഗികളുടെ മുന്നിലിട്ട് ഡോക്ടര്‍ അടിക്കുന്നത്.

രാജസ്ഥാനില്‍ രോഗിയെ അടിക്കുന്ന ഡോക്ടറുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കയാണ്. സംഭവം നടന്നത് കുറച്ചു ദിവസം മുന്‍പാണെങ്കിലും വീഡിയോ പുറത്തു വന്നപ്പോഴാണ് പുറം ലോകം ഇതിനെക്കുറിച്ച് അറിയുന്നത്. രാജസ്ഥാന്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള എസ്എംഎസ് എന്ന ആശുപത്രിയിലാണ് രോഗിയായ മുബാറക്കി( 30)നെ മറ്റ് രോഗികളുടെ മുന്നിലിട്ട് ഡോക്ടര്‍ അടിക്കുന്നത്.

വീഡിയോ വയറലായതോടെ സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. രോഗിയെ ആദ്യം ചികിത്സിച്ചിരുന്നത് ഒരു വനിത ഡോക്ടര്‍ ആയിരുന്നെന്നും അവരുമായി പ്രശ്‌നമുണ്ടാക്കിയ രോഗി ബാക്കിയുള്ളവരെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ഈ പുരുഷഡോക്ടര്‍ ഇടപെട്ടതെന്നും വീഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നതെന്നുമാണ് ആശുപത്രിയുടെ വാദം. സംഭവത്തിന്റെ സത്യാവസ്ഥ ബോധിപ്പിച്ചുകൊണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവം നടന്നത് ജൂണ്‍ ഒന്നിനായിരുന്നങ്കിലും തിങ്കളാഴ്ചയാണത് പുറത്തു വരുന്നത്.

എന്തിന്റ പേരിലായാലും രോഗിയെ തല്ലുന്നത് ക്രിമിനല്‍ കുറ്റമാമെന്നു പറഞ്ഞ് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തു.

Read More : പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എനിക്കെന്തിനാണ് സ്വർണവും പണവും, വിവാദങ്ങളോട് പ്രതികരിച്ച് ലക്ഷ്മി ബാലഭാസ്കർ

This post was last modified on June 4, 2019 11:06 am

Related Post
Leave a Comment