X
    Categories: കായികം

ഗപ്ടിലിന് ശേഷം കെയ്ന്‍ വില്യംസണും പുറത്ത്; കിവീസിന് രണ്ട് വിക്കറ്റ് നഷ്ടം

ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗിനിറങ്ങിയ ന്യൂസീലന്‍ഡിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഇന്നിംഗ്‌സ് സ്‌കോര്‍ 29ല്‍ നില്‍ക്കെ മാര്‍ട്ടിന്‍ ഗപ്ടിലാണ് ആദ്യം പുറത്തായത്. 18 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 19 റണ്‍സെടുത്ത ഗപ്ടില്‍, ക്രിസ് വോക്സിന്റെ പന്തില്‍ എല്‍ബിയിലൂടെയാണ് പുറത്തായത്. ഗപ്ടില്‍ തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ന്യൂസീലന്‍ഡിന് റിവ്യൂ നഷ്ടമാവുകയും ചെയ്തു.

പിന്നീട് ഇന്നിംഗ്‌സ് സ്‌കോര്‍ 103 ല്‍ നില്‍ക്കെ 53 പന്തുകളില്‍ നിന്ന് 30 റണ്‍സെടുത്ത് കെയ്ന്‍ വില്യംസണും പുറത്തായി. പ്ലകെറ്റിനാണ് വിക്കറ്റ് നേട്ടം. 23 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എന്ന നിലയിലാണ് കിവീസ്. ഹെന്റി നിക്കോള്‍സ് (47), റോസ് ടെയ്‌ലര്‍ (1) എന്നിവര്‍ ക്രീസില്‍. നേരത്തെ, ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ ലോകകപ്പില്‍ ലോഡ്‌സില്‍ ഇതുവരെ നടന്ന നാലു മല്‍സരങ്ങളിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് ജയിച്ചത്. പൊരുതിക്കളിച്ച ഇന്ത്യയെ സെമിയില്‍ 18 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് കലാശപ്പോരിന് അര്‍ഹത നേടിയത്. ഇംഗ്ലണ്ട് ആകട്ടെ, നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഫൈനലില്‍ ഇടംപിടിച്ചത്.

This post was last modified on July 14, 2019 5:40 pm

Related Post
Leave a Comment