X

കരീബിയന്‍ പേസ് നിരയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍

ലോകകപ്പില്‍ വിന്‍ഡീസിനെതിരെ പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി  പാകിസ്താനെ ബാറ്റിംഗിനയച്ച  വിന്‍ഡീസ്  തീരുമാനം ശരിയാണെന്ന് തുടക്കത്തില്‍ തന്നെ കാണാന്‍ സാധിച്ചു.  വിന്‍ഡീസ് ബൗളിംഗ്‌  നിര പാക് ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞ് വിഴ്ത്തുകയായി
രുന്നു. കൃത്യമായ ഇടവേളകളില്‍ പാക് ബാറ്റിംഗ് നിരയെ കൂടാരം കയറ്റി കരീബിയന്‍ പട ആധിപത്യം ഉറപ്പിക്കുകയായിരുന്നു. 45 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട പാകിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ എല്ലാവരും പുറത്തായി

വെസ്റ്റ്ഇന്‍ഡീസിന് വേണ്ടി ഇമാം ഇള്‍ ഹഖിന്റെ വിക്കറ്റെടുത്ത് കോട്രല്‍ ആണ് പാക് നിരയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പാക് നിരയില്‍ ഫഖര്‍ സമന്‍(22), ബാബര്‍ അസം(22) മുഹമ്മദ് ഹാഫീസ്(18),വഹാബ് റിയാസ്(18)എന്നിവരാണ് രണ്ടക്കം കടന്നത്.ഹരീസ് സൊഹാലി(8), ക്യാപ്റ്റന്‍ സര്‍ഫാറസ് അഹമ്മദ്(8) ഇമാദ് വസിം(1), ഷദാബ് ഖാന്‍(0), ഹസന്‍ അലി(1), എന്നിങ്ങനെയാണ് പാക് താരങ്ങള്‍ സ്‌കോര്‍ ചെയ്തത്. വീന്‍ഡീസിന് വേണ്ടി ഒഷാനെ തോമസ് നാല് വിക്കറ്റും, ഹോള്‍ഡര്‍ മുന്നു വിക്കറ്റും, റസല്‍ രണ്ട് വിക്കറ്റും നേടി.

This post was last modified on May 31, 2019 5:20 pm

Related Post
Leave a Comment