ലോകകപ്പില്‍ ആശങ്ക നിറച്ച് ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍. ലോകകപ്പില്‍ രണ്ടാം സെമി മത്സരത്തില്‍ ആര്‍ച്ചറുടെ ബൗണ്‍സറില്‍ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ അലക്സ് ക്യാരിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ താരം 20 ഓവര്‍ മുഖത്ത് ബാന്‍ഡേജ് അണിഞ്ഞ് ക്രീസില്‍ പിടിച്ച് നിന്നു. 70 പന്തില്‍ 46 റണ്‍സെടുത്ത് 28 മത്തെ ഓവറിലാണ് താരം പുറത്തായത്.
ഓസീസ് ഇന്നിംഗ്സിലെ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ആര്‍ച്ചറുടെ അപ്രതീക്ഷിത ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ക്യാരി ശ്രമിച്ചെങ്കിലും പന്ത് താടിയില്‍ തട്ടുകയും ഹെല്‍മെറ്റ് നിലത്തു വീഴുകയും ചെയ്തു. താടിയില്‍ മുറിവേറ്റ ക്യാരി ഉടന്‍ ഡ്രസിംഗ് റൂമിലേക്ക് വിരല്‍ചൂണ്ടി. ടീം ഫിസിയോ എത്തി താരത്തിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.
This post was last modified on July 11, 2019 6:01 pm
Leave a Comment