X
    Categories: കായികം

‘സ്മിത്ത് വേദനകൊണ്ട് പിടയുമ്പോള്‍ ആര്‍ച്ചര്‍ തിരിഞ്ഞു നടന്നു’;വിമര്‍ശനവുമായി എത്തിയ അക്തറിന് യുവിയുടെ മറുപടി

ആര്‍ച്ചറിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍ ഉയര്‍ത്തിയത്.

ആഷസിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറുടെ അപകട ബൗണ്‍സറിനെ കുറിച്ചുള്ള ചര്‍ച്ചകളുമായി ക്രിക്കറ്റ് ലോകത്ത് വിവാദം കത്തുകയാണ്. ഓസീസിനെതിരായ മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ആര്‍ച്ചറുടെ അപകട ബൗണ്‍സര്‍ കൊണ്ട് നിലത്തു വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭിച്ചെങ്കിലും സ്മിത്ത് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി. ഇതിന് പിന്നാലെ മരണബൗണ്‍സറിനെ ചൊല്ലി വലിയ ചര്‍ച്ചയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ നടന്നത്.

ആര്‍ച്ചറിനെതിരെ രൂക്ഷ വിമര്‍ശനുയര്‍ത്തിയാണ് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്തര്‍ എത്തിയത്. . ‘ബൗണ്‍സര്‍ ക്രിക്കറ്റിന്റെ ഭാഗമാണ്. ഒരു താരം ബൗണ്‍സറേറ്റ് വീണാല്‍ ബൗളര്‍ അടുത്തെത്തി വിവരങ്ങള്‍ തിരക്കുന്നതാണ് മാനുഷികം. എന്നാല്‍ സ്മിത്ത് വേദനകൊണ്ട് പിടയുമ്പോള്‍ ആര്‍ച്ചര്‍ തിരിഞ്ഞുനടക്കുകയാണ് ചെയ്തത്. ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ്‌സ്മാന് അരികില്‍ താന്‍ ആദ്യം ഓടിയെത്തിയിരുന്നു’ എന്നായിരുന്നു അക്തറിന്റെ വാക്കുകള്‍. അക്തറിന്റെ വിമര്‍ശനങ്ങളോട് ഇന്ത്യന്‍ മുന്‍ താരം യുവ്രാജ് സിംഗിന്റെ പ്രതികരണമിങ്ങനെ. ബൗണ്‍സറേറ്റ് പുളയുന്ന ബാറ്റ്‌സ്മാന്‍മാരുടെ അടുത്തെത്തി അക്തര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ പേസറുടെ വാക്കുകള്‍ ആശ്വാസകരമായിരുന്നില്ല എന്നാണ് യുവിയുടെ മറുപടി.

This post was last modified on August 20, 2019 10:21 am

Related Post
Leave a Comment