X
    Categories: കായികം

‘..ഇതെല്ലാം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു’: സൗരവ് ഗാംഗുലി

കോഹ്ലി അടക്കമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയെ അഭിനന്ദിച്ചാണ് ഗാംഗുലി പ്രതീക്ഷകള്‍ പങ്കുവച്ചത്‌.

ഓസ്ട്രേലിയന്‍ പര്യടനത്തിലെയും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലെയും ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ വലിയ മതിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഈ പ്രകടനം ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു എന്നാണ് സൗരവ് ഗാംഗുലി പറയുന്നത്. കോഹ്ലി അടക്കമുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയെ അഭിനന്ദിച്ചാണ് ഗാംഗുലി പ്രതീക്ഷകള്‍ പങ്കുവച്ചത്‌.

‘ഓസ്ട്രേലിയയെക്കാള്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. പരമ്പരയില്‍ മുഴുവന്‍ ഇന്ത്യയുടെ ആധിപത്യം ആയിരുന്നു, ഓസ്ട്രേലിയയെ പോലൊരു ടീമിനെ 50 ഓവറിനുള്ളില്‍ പുറത്താക്കാന്‍ കഴിയുന്ന ബൗളിംഗ് നിര പ്രശംസ അര്‍ഹിക്കുന്നു. ഇന്ത്യയിലും വിദേശങ്ങളിലും ഇന്ത്യന്‍ ടീം മികവ് പ്രകടിപ്പിക്കുന്നു’ ഗാംഗുലി പറഞ്ഞു. സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ കളിക്കുന്ന ബാറ്റിങ് നിര ഏതൊരു റണ്‍ ചേസ് നടത്താനും കഴിവുള്ളവരാണ് എന്നും ഇതെല്ലാം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു ഗാംഗുലി അഭിപ്രായപ്പെട്ടു.