ഇന്ത്യ-ഓസ്ട്രേലിയ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച അഡ്ലെയ്ഡില്‍ തുടക്കമാവാനിരിക്കെ ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്മാരുടെ പ്രകടനമാണ് മത്സരങ്ങളില്‍ നിര്‍ണായകമാവുകയെന്നാണ് സച്ചിന്‍ പറയുന്നത്. ആദ്യത്തെ 30 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്നും സച്ചിന്‍ പറഞ്ഞു.
ആദ്യ മൂന്ന് സ്ഥാനങ്ങളിലോ അല്ലെങ്കില്‍ നാലാം സ്ഥാനത്ത് ഇറങ്ങുന്നവരുടെ ബാറ്റിങിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍, കുറഞ്ഞത് 30 ഓവറെങ്കിലും ഇവര്‍ ബാറ്റ് ചെയ്യണം, അങ്ങനെ വന്നാല്‍ പിച്ചിന്റെ സ്വഭാവം മാറുമെന്നും അത് മധ്യനിരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവുമെന്നും സച്ചിന്‍ പറയുന്നു. ഇക്കാര്യം ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പും ഞാന്‍ പറഞ്ഞിരുന്നു ആദ്യത്തെ 40 ഓവറുകള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന്. പിന്നീട് പന്തിന്റെ ഹാര്‍ഡ്നെസ് കുറയും. സ്വിങുണ്ടാകും എന്നാലും കളിക്കാനുള്ള സമയം കിട്ടും” സച്ചിന്‍ വ്യക്തമാക്കുന്നു. ആസ്ട്രേലിയയില്‍ ആദ്യത്തെ 30 ഓവറുകളാണ് പ്രധാനപ്പെട്ടത്.
സ്മിത്തും വാര്‍ണറും ഇല്ലാത്തത് ആസ്‌ട്രേലിയന്‍ നിരയില്‍ പ്രതിസന്ധി ഉണ്ടാക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് സുവര്‍ണാവസരമാണ്. ആസ്‌ട്രേലിയന്‍ മണ്ണില്‍ വിജയം കൊയ്യാന്‍ ഇന്ത്യക്ക് അനായാസം സാധിക്കും. എന്നാല്‍ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയുടെ പ്രകടനമാണ് മത്സരഫലത്തെ സ്വാധീനിക്കുകയെന്നും സച്ചിന്‍ പറഞ്ഞു.
Leave a Comment