അവസാന ഓവര്‍ വരെ ആവേശം നിറച്ച ഇന്ത്യ- ന്യൂസിലന്റ് വനിതാ ടി20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് അവസാന പന്തില്‍ വിജയറണ്‍ നേടി. ആദ്യ മത്സരം വിജയിച്ച ന്യൂസിലന്റ് ജയത്തോടെ 2-1ന് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.
അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ 72 റണ്‍സ് നേടിയ ജെമിയ റോഡ്രിഗസും 36 റണ്‍സ് നേടിയ സ്മൃതി മന്ദാനയുമാണ് ഇന്ത്യയുടെ സ്‌കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്റ് ഓപ്പണര്‍ സൂസി ബെയ്റ്റ്സിന്റേയും(62) ക്യാപ്റ്റന്‍ സറ്റേര്‍ത്വൈറ്റിന്റേയും(23) മികച്ച ഇന്നിംഗ്‌സിന്റെ ബലത്തിലാണ് വിജയം നേടിയത്.
അവസാന ഓവറില്‍ ഒമ്പത് റണ്‍സാണ് ന്യൂസിലന്റിന് വേണ്ടിയിരുന്നത്. ആദ്യ പന്ത് കെ.ജെ മാര്‍ട്ടിന്‍ ബൗണ്ടറിയിലേക്ക് പായിച്ചതോടെ അഞ്ച് പന്തില്‍ അഞ്ച് റണ്ണിലേക്ക് വിജയലക്ഷ്യം ചുരുങ്ങി. എന്നാല്‍ തൊട്ടടുത്തപന്തില്‍ മാന്‍സി ജോഷി കാത്തി മാര്‍ട്ടിന്റെ വിക്കറ്റ് നഷ്ടമായമതാടെ വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ വന്നു. തുടര്‍ന്നുള്ള പന്തുകളില്‍ 2, 1, 1, 1 എന്നിങ്ങനെ റണ്‍സ് നേടിയാണ് ന്യൂസിലന്റ് വിജയവും പരമ്പരയും സ്വന്തമാക്കിയത്.ന്യൂസിലന്റിന്റെ ടോപ്സ്‌കോററായ സൂസി ബെയ്റ്റ്സാണ് കളിയിലെ താരം. ഞായറാഴ്ച്ച ഹാമില്‍റ്റണിലാണ് അവസാന മത്സരം.
Leave a Comment