X
    Categories: കായികം

ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കരുതെന്ന് ഗാംഗുലി പറഞ്ഞത്; മുഖ്യമന്ത്രിയാകാനുള്ള ലക്ഷ്യം വെച്ചെന്ന് മുന്‍ പാക് താരം

പാകിസ്താനെതിരെ ഇന്ത്യ കളിക്കണമെന്ന നിലപാടാണ് സച്ചിന്റേയും സെവാഗിന്റേതും.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിവാദം പ്രസ്താവനകളുമായി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച കൊണ്ട് പിടിക്കുകയാണ്.
ഏറ്റവും ഒടുവില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കുന്നതില്‍ നിന്നും ഇന്ത്യ
പിന്മാറണമെന്ന ഗാംഗുലിയുടെ നിലപാടിനെ ആക്രമിച്ചാണ് മുന്‍ പാക് താരം  ജാവേദ് മിയാന്‍ദാദ് രംഗത്തെത്തിയിരിക്കുന്നത്. പാക്കിസ്ഥാനൊപ്പം കളിക്കുന്നില്ലെന്ന ബിസിസിയുടെ നിലപാട് വിഡ്ഢിത്തമാണെന്നും മിയാന്‍ദാദ് പരിഹസിച്ചു.

”ഈ വിഡ്ഢിത്തവും അപക്വവുമായ അഭിപ്രായത്തെ ഐസിസി തള്ളിക്കളയും. ബിസിസിഐയുടെ വാദം ഐസിസി അംഗീകരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല.” മുന്‍ പാക് നായകന്‍ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പില്‍ നിന്ന് മുഖ്യമന്ത്രിയാവുക എന്ന ആഗ്രഹത്തോടൊണ് പാകിസ്താനെതിരെ സൗരവ് ഗാംഗുലി നിലപാടറിയിച്ചത്. മിയാന്‍ദാദ് പറഞ്ഞു.” എനിക്ക് തോന്നുന്നത് ഗാംഗുലിക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് മുഖ്യമന്ത്രിയാകണം എന്നുണ്ടെന്നാണ്. അതിന് വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണിത്.” അദ്ദേഹം പറഞ്ഞു.അതേസമയം പാക്കിസ്ഥാന്‍ എന്നും സമാധാനത്തിനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇന്ത്യയാണ് എതിര്‍പ്പ് കാണിച്ചിട്ടുള്ളതെന്നും മിയാന്‍ദാദ് പറഞ്ഞു.

ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കുന്നതില്‍ നിന്നും പിന്മാറണമെന്നായിരുന്നു ഗാംഗുലിയുടെ അഭിപ്രായം. എന്നാല്‍ പാകിസ്താനെതിരെ ഇന്ത്യ കളിക്കണമെന്ന നിലപാടാണ് സച്ചിന്റേയും സെവാഗിന്റേതും.

This post was last modified on February 23, 2019 12:35 pm