X
    Categories: കായികം

‘ഈ വെസ്റ്റ് ഇൻഡീസ് ടീം രഞ്ജി ട്രോഫി ക്വാർട്ടർ യോഗ്യത നേടുമോ’?ഹർഭജന്റെ ട്രോൾ വിവാദമാകുന്നു

'' എല്ലാ ആദരവുകളോടെ വെസ്റ്റ് ഇന്‍ഡീസ് ടിമിനോട് ഒരു ചോദ്യം ? ഈ വെസ്റ്റ് ഇന്‍ഡീസ് ടീം രഞ്ജി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ യോഗ്യത നേടുമോ ? അതിന് കഴിയില്ല നിങ്ങള്‍ക്ക് ഹര്‍ഭജന്റെ ട്വീറ്റ് വയറലാ യി

മുന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റ് ആരാധകരുടെ വിമര്‍ശനങ്ങള്‍ക്ക് ഇരയാകുകയാണ്. വീന്‍ഡീസ് ടീമിനെ പരിഹസിച്ച ഹര്‍ഭജന്റെ നിലപാടാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്നത്.

ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ വിജയ സാധ്യതകളോടെ ശക്തമായ നിലയില്‍ മുന്നേറുന്ന സാഹചര്യത്തിലാണ് വീന്‍ഡീസ് ടിമിനെ പരിഹസിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയുമായുള്ള രണ്ട് ടെസ്റ്റ് പരമ്പരകളിലെ ആദ്യത്തെ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 649 ന് ഇന്ത്യ ഡിക്ലയര്‍ ചെയ്തിരുന്നു.  മറുപടി ബാറ്റിംഗിനിറങ്ങിയ വീന്‍ഡീസ് ടീം 94/6 എന്ന മോശം നിലയിലെത്തിയിരുന്നു.

ഈ സാചര്യത്തിലാണ് ഹര്‍ഭജന്‍ ട്വിറ്ററിലൂടെ അഭിപ്രായ പ്രകടനം നടത്തിയത്. ” എല്ലാ ആദരവുകളോടെ വെസ്റ്റ് ഇന്‍ഡീസ് ടിമിനോട് ഒരു ചോദ്യം ? ഈ വെസ്റ്റ് ഇന്‍ഡീസ് ടീം രഞ്ജി ക്രിക്കറ്റ് ക്വാര്‍ട്ടറില്‍ യോഗ്യത നേടുമോ ? അതിന് കഴിയില്ല നിങ്ങള്‍ക്ക് ഹര്‍ഭജന്റെ ട്വീറ്റ് വയറലാ
യി മാറി. എന്നാല്‍ ഹര്‍ഭജന്റെ ഈ അഭിപ്രായം ക്രിക്കറ്റ് ആരാധകര്‍ക്ക് തീരെ സന്തോഷം പകരുന്നതല്ല. ഹര്‍ഭജന്റെ അഭിപ്രായത്തെ ആരാധകര്‍ വിമര്‍ശിക്കുകയാണ് ചെയ്തത്.
ഇന്ത്യക്കായി 103 മത്സരങ്ങള്‍ കളിച്ച ഹര്‍ഭജന്‍ 417 വിക്കറ്റ് നേട്ടം കൊയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പൊതുവായി അഭിപ്രായം പറയുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഹര്‍ഭജന്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയോടുള്ള അവരുടെ സമീപനം ഇത് തന്നെ ആയിരിക്കുമെന്നും 2011ലും 2014ലും ഇംഗ്ലണ്ടില്‍ പര്യടനത്തിന് പോയ ഇന്ത്യന്‍ ടീമിനെക്കുറിച്ച് അവിടുത്തെ മുന്‍താരങ്ങള്‍ ഇത്തരത്തില്‍ പ്രതികരിച്ചാല്‍ താങ്കള്‍ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇംഗ്ലണ്ടും ഇന്ത്യന്‍ ടീമിനെക്കുറിച്ച് ഇതേ ചോദ്യം ചോദിച്ചിട്ടുണ്ടാവുമെന്നും അഹങ്കാരിയാവരുതെന്നും താങ്കളുമൊരു കായികതാരമാണെന്ന് മറക്കരുതെന്നും മറ്റൊരു ആരാധകന്‍ ഉപദേശിക്കുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശേഷം ആറ് വര്‍ഷത്തിന് ശേഷമാണ് രവിന്ദ്ര ജഡേജ കഴിഞ്ഞ മത്സരത്തില്‍ മൂന്നക്ക റണ്‍സ് കടന്നത്. മികച്ച തുടക്കത്തോടെ ഓപ്പണിംഗ് സ്‌പെല്‍ എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് സമി നാല് ഓവറുകളില്‍ നിന്ന് അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേട്ടം കൊയ്തത്. ഒന്നാം ഇന്നിംഗ്‌സില്‍ കൃത്യമായ ഇടവേളകളില്‍ വീന്‍ഡീസ് വിക്കറ്റുകള്‍ വീണു. ഒടുവില്‍  181 റണ്‍സിന് വീന്‍ഡീസ് നിരയില്‍ എല്ലാവരും പുറത്തായി.  രണ്ടാം ഇന്നിംഗ്‌സില്‍ 13 റണ്‍സണ്‍ വീന്‍ഡീസ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

 


<blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>If English ex cricketgers had made such comments about our teams the previous tours in 2011 and 2014, how would you have reacted? Disrespectful</p>&mdash; Abhinav Misra (@princeshwar) <a href=”https://twitter.com/princeshwar/status/1048157666646925312?ref_src=twsrc%5Etfw”>October 5, 2018</a></blockquote>
<script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>