X
    Categories: കായികം

ഇത് കോഹ്‌ലി സ്‌റ്റൈല്‍ ഡാന്‍സ്; ആരാധകരെ കൈയിലെടുത്ത് താരം

മഴ ഭീഷണിയുണ്ടായിരുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ കാണികളെ കൈയിലെുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി.പരമ്പരയിലെ ആദ്യ മത്സരത്തില്‍ മഴ എത്തിയപ്പോഴാണ് മൈതാനത്ത് നൃത്ത ചുവടുകളുമായി കോഹ്‌ലി ആരാധകരെ കൈയിലെടുത്തത്. ആദ്യം ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പവും പിന്നീട് വിന്‍ഡീസ് താരം ക്രിസ് ഗെയ്ലിനൊപ്പവും കോഹ്‌ലി മൈതാനത്ത് നൃത്തം ചെയ്തു.

മഴ ഭീഷണിയുണ്ടായിരുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.  13 ഓവറില്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സിലെത്തി നില്‍ക്കെയാണ് മഴ കളി മുടക്കിയത്. 31 പന്തില്‍ നാല് റണ്‍സ് മാത്രമെടുത്ത ക്രിസ് ഗെയ്ലിന്റെ വിക്കറ്റായിരുന്നു വിന്‍ഡീസിന് നഷ്ടമായത്. കുല്‍ദീപ് യാദവിനായിരുന്നു വിക്കറ്റ്.

മഴ കാരണം ആദ്യം മത്സരം 43 ഓവറായും പിന്നീട് 34 ഓവറായും വെട്ടിച്ചുരുക്കിയിരുന്നു. എന്നാല്‍ മഴ ഭീഷണി തുടര്‍ച്ചയായി ഉണ്ടായതിനാല്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ഉപേക്ഷിക്കുകയും ചെയ്തു. ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 1 വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്തിരുന്നു. വിന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് ഇന്നലെ ഗെയ്ല്‍ സ്വന്തം പേരിലാക്കി. എന്നാല്‍ വിന്‍ഡീസിനായി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ഏഴ് റണ്‍സകലെ ഗെയ്ലിന് നഷ്ടമായി.

This post was last modified on August 9, 2019 3:21 pm