X
    Categories: കായികം

‘നിങ്ങള്‍ കണ്ണാടിയുടെ മുമ്പില്‍ വന്ന് സ്വയം ചോദിക്കൂ’; ആര്‍സിബിയുടെ തോല്‍വികളെ കുറിച്ച് വിരാട് കോഹ്‌ലി

ടീമംഗങ്ങളുടെ മോശം പ്രകടനത്തെ കുറിച്ച് കോഹ്‌ലി പ്രതികരിക്കുകയാണ്.

ഐപിഎല്‍ 12 ാം സീസണില്‍ വിരാട് കോഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴസ് ബാംഗ്ലൂരിന്റെ പരാജയങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. സീസണിന്റെ തുടക്കം  തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ടീമിന് ആദ്യ ജയം നോടാനായത്. താരങ്ങളുടെ മോശം പ്രകടനമാണ് ടീമിന്റെ പരാജയങ്ങള്‍ക്ക് കാരണമായി കോഹ്‌ലി തന്നെ ചൂണ്ടി കാണിക്കുന്നത്. ഇപ്പോള്‍ എട്ട് തോല്‍വിയും അഞ്ച് ജയവുമായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇത്തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്ന തരത്തിലുള്ള പ്രഖ്യാപനമായിരുന്നു സീസണിന്റെ തുടക്കത്തില്‍ കോഹ്‌ലിയുടെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ ആരാധകരെ നിരാശരാക്കി ആര്‍സിബി തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് കൂപ്പ് കുത്തുകയായിരുന്നു.

ഇപ്പോള്‍ ടീമംഗങ്ങളുടെ മോശം പ്രകടനത്തെ കുറിച്ച് കോഹ്‌ലി പ്രതികരിക്കുകയാണ്. ‘നിങ്ങള്‍ കണ്ണാടിക്ക് മുന്നില്‍ നിന്നും സ്വയം ചോദിക്കൂ, ഞാന്‍ ചെയ്തതെല്ലാം മതിയായിരുന്നോ എന്ന്…നിരാശാജനകമായ സീസണ്‍ അവസാനിപ്പിക്കുമ്പോള്‍ കോഹ് ലി തന്റെ ടീം അംഗങ്ങളോട് പറയുന്നത് ഇതാണ്. നിങ്ങള്‍ പുറത്തെടുത്ത പ്രകടനം മതിയായിരുന്നോ എന്ന് സ്വയം ചോദിക്കാനാണ് കോഹ് ലി ആവശ്യപ്പെടുന്നത്. ആറാമത്തെ മത്സരത്തിന് ശേഷം എല്ലാവരും ഒരുമിച്ച് നിന്നു, പരസ്പരം നോക്കി, തലയാട്ടി. സാധ്യമായതെല്ലാം ഞങ്ങള്‍ ചെയ്തു പോന്നു. പക്ഷേ ഒന്നും ശരിയായിട്ടുണ്ടായിരുന്നില്ല. 80 ശതമാനം ഞങ്ങള്‍ ആധിപത്യം പുലര്‍ത്തിയ മത്സരങ്ങളുണ്ട്. എന്നാല്‍, അവസാന രണ്ട് ഓവറുകളില്‍ കളി കൈവിട്ടിരുന്നുവെന്ന് സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ കോഹ്‌ലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഓരോ മിനിറ്റിനോടും ഓരോ പന്തിനോടും 120 ശതമാനം ആത്മാര്‍ഥത പുലര്‍ത്തണം എന്നാണ് ടീമിനോട് ഞങ്ങള്‍ പറഞ്ഞത്. ചെയ്യേണ്ട അത്രയും ചെയ്തോ എന്ന് ഓരോ വ്യക്തിയും കണ്ണാടിക്ക് മുന്നില്‍ നിന്നും സ്വയം ചോദിക്കേണ്ടതാണ് കോഹ്‌ലി പറഞ്ഞു. ചെന്നൈ സൂപ്പര്‍കിംഗ്‌സും, മുംബൈ ഇന്ത്യന്‍സും, ഡല്‍ഹി ക്യാപിറ്റല്‍സും മികച്ച ടീമുകളാണെന്നും ഈ ടീമുകള്‍ സന്തുലിതമായ ടീമുകളായിരുന്നു. എന്നാല്‍ ആര്‍സിബിക്ക് തുടക്കം മുതല്‍ ഇല്ലാതിരുന്നതും ഇത് തന്നെയായിരുന്നു കോഹ്‌ലി പറഞ്ഞു.