ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്ന താരമാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറ. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് താരം. ബൗളിംഗ് ശൈലികൊണ്ട് കൊണ്ടും ആരാധക ശ്രദ്ധ പിടിച്ച് പറ്റി ബുംറ. സ്വിങ്ങും പേസും നിറഞ്ഞ് പന്തുകള്‍ ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. ക്രിക്കറ്റ് ലോകത്ത് പേരെടുത്തിട്ട് അധികകാലമൊന്നും ആയിട്ടില്ലെങ്കിലും ബുംറയുടെ ഈ വ്യത്യസ്തമായ ആക്ഷന്‍ പിന്‍തുടരുന്ന ഒരു താരം ഹോങ്കോങ്ങിലും ഉണ്ട്. ബുംറയുടെ ബൗളിങ് ആക്ഷന്‍ അതേപടി അനുകരിക്കുന്ന അണ്ടര്‍ 13 താരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധ നേടുന്നത്
ബുംറയെ പോലെ പന്തെറിയുന്ന അണ്ടര്‍ 13 താരത്തിന്റെ വീഡിയോ ഹോങ്കോങ് ക്രിക്കറ്റ് ടീമാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബുംറയേയും ബിസിസിഐയേയും ടാഗ് ചെയ്തുകൊണ്ടാണ് ഹോങ്കോങ് ക്രിക്കറ്റ് ടീം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Leave a Comment