X

‘പ്രിയപ്പെട്ട ഇന്ത്യ, ദയവായി വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ അടുത്ത തവണ തിരഞ്ഞെടുക്കൂ’

ഡിസ്ലെക്‌സിയ ബാധിച്ചവര്‍ക്ക്‌ വായിക്കാനും എഴുതാനും മനസ്സിലാക്കാനുമുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ചു കുറവായിരിക്കും ഡിസ്ലെക്‌സിയ രോഗികളെ പരിഹസിച്ചെന്നും , എതിര്‍ പാര്‍ട്ടിയെ പരിഹസിക്കാന്‍ ലേണിങ് ഡിസോഡര്‍ ഉപയോഗിച്ചെന്നും ആരോപിച്ച് നിരവധി വിമര്‍ശനങ്ങളാണ് മോദിക്ക് നേരെ എത്തുന്നത്.

ഡിസ്ലെക്‌സിയയെ കുറിച്ചുള്ള മോദിയുടെ പരാമര്‍ശത്തെ കുറിച്ചുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഡിസ്ലെക്‌സിയ ബാധിച്ചവര്‍ എഴുതുന്ന രീതിയില്‍ ഒരു സന്ദേശം അടങ്ങിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
‘ പ്രിയപ്പെട്ട ഇന്ത്യ ഒരു ചെറിയ അപേക്ഷ ‘ എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രചരിക്കുന്നത്.

” പ്രിയപ്പെട്ട ഇന്ത്യ, ദയവായി വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ അടുത്ത തവണ തിരഞ്ഞെടുക്കൂ ” എന്ന കുറിപ്പും അതിനൊപ്പം ഡിസ്ലെക്‌സിയ ബാധിതനായ ഒരു കുട്ടിയുടെ ചിത്രവും വരച്ചിട്ടുണ്ട്.

നിരവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്. ഡിസ്ലെക്‌സിയ ബാധിച്ചവര്‍ക്ക്‌ വായിക്കാനും എഴുതാനും മനസ്സിലാക്കാനുമുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ചു കുറവായിരിക്കും ഡിസ്ലെക്‌സിയ രോഗികളെ പരിഹസിച്ചെന്നും , എതിര്‍ പാര്‍ട്ടിയെ പരിഹസിക്കാന്‍ ലേണിങ് ഡിസോഡര്‍ ഉപയോഗിച്ചെന്നും ആരോപിച്ച് നിരവധി വിമര്‍ശനങ്ങളാണ് മോദിക്ക് നേരെ എത്തുന്നത്.

Read: രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള തമാശയല്ല ഡിസ്ലെക്സിയ എന്ന് മോദിയോട് പൊതുസമൂഹം; എന്താണ് ഡിസ്ലെക്സിയ?

,

This post was last modified on March 5, 2019 6:42 pm

Related Post
Leave a Comment