X
    Categories: കായികം

184 മത്സരങ്ങള്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ഇഷാന്തിന് സാധിക്കാത്തതാണ് ബുംറ നേടിയെടുത്തത്

നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിനു ശേഷം കഴിഞ്ഞ ദിവസം മൊഹാലിയില്‍ ആയിരുന്നു താരം നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ യുവ പേസറായ ജസ്പ്രീത് ബുംറ മത്സരത്തിലൂടെ മറ്റൊരു നേട്ടം കൊയ്തു. ഒരു ബൗളറെന്ന നിലയില്‍ ഈ നേട്ടം കരിയറില്‍ വലിയ മാറ്റങ്ങള്‍  സൃഷ്ടിക്കുന്നവയല്ലെ
ങ്കിലും ടീമിന്റെ വാലറ്റത്ത് നിന്ന് പൊരുതാനുള്ള ചെറിയ മരുന്ന് തന്റെ പക്കലും ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. ഇന്ത്യക്ക് വേണ്ടി 184 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇഷാന്ത് ശര്‍മ്മയ്ക്ക് നേടാന്‍ കഴിയാത്ത നേട്ടമാണ് തന്റെ നൂറാം ഏകദിനത്തിലൂടെ ബുംറ നേടിയെടുത്തത്. ഇന്ത്യക്ക് വേണ്ടി തന്റെ കന്നി സിക്‌സായിരുന്നു ബുംറയുടെ നേട്ടം. നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിനു ശേഷം കഴിഞ്ഞ ദിവസം മൊഹാലിയില്‍ ആയിരുന്നു താരം നേട്ടം സ്വന്തമാക്കിയത്.

നൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചതിനു ശേഷവും കന്നി സിക്‌സ് ഇതുവരെ നേടാനാകാത്ത ഒരേയൊരു ഇന്ത്യന്‍ താരം ഇഷാന്ത് ശര്‍മ്മയയാണ്. ഇഷാന്ത് 184 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളതെങ്കിലും ഇതുവരെ സിക്‌സ് നേടുവാന്‍ സാധിച്ചിട്ടില്ല.  മൊഹാലിയില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ് ബുംറ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ സിക്‌സര്‍ പറത്തിയത്. ജസ്പ്രീത് ബുംറയുടെ ഈ സിക്‌സര്‍ വിരാട് കോഹ്‌ലിയെയും ഇന്ത്യന്‍ ക്യാമ്പിനെയും ആവേശത്തിലാഴ്ത്തുകയായിരുന്നു. ചഹാലിനെ പുറത്താക്കി തന്റെ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ പാറ്റ് കമ്മിന്‍സിന്റെ സ്‌പെല്ലിലെ അവസാന പന്തിനെയാണ് ബുംറ അടിച്ച് സിക്‌സിലേക്ക് പറത്തി വിട്ടത്.

2000ല്‍ വെങ്കിടേഷ് പ്രസാദ് ഓസ്‌ട്രേലിയയ്‌ക്കെതിരെ അവസാന പന്തില്‍ സിക്‌സര്‍ നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പതിനൊന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഒരിന്നിംഗ്‌സിന്റെ അവസാന പന്തില്‍ സിക്‌സര്‍ നേടുന്നത്.

Related Post
Leave a Comment