X
    Categories: കായികം

തുടര്‍ച്ചയായി ഏഴ് സിക്‌സുകള്‍; ബാറ്റിംഗ് വെടിക്കെട്ടുമായി മുംബൈ താരം

ലോകക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനം കവര്‍ന്ന രണ്ടു താരങ്ങളാണ് ഹെര്‍ഷല്‍ ഗിബ്‌സും, യുവരാജ് സിംഗും.

ക്രിക്കറ്റില്‍ നിശ്ചിത ഓവര്‍ മത്സരമായ ടി20 ക്രിക്കറ്റിന് പ്രിയമേറുകയാണ്. താരങ്ങളുടെ കൂറ്റന്‍ അടികളോടെയുള്ള വെടിക്കെട്ട് ബാറ്റിംഗ് ഇഷ്ടപ്പെടുന്നവരാണ് ആരാധകരില്‍ ഏറെയും. ലോകക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരുടെ മനം കവര്‍ന്ന രണ്ടു താരങ്ങളാണ് ഹെര്‍ഷല്‍ ഗിബ്‌സും, യുവരാജ് സിംഗും.

2007 ല്‍ ഹോളണ്ടിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തില്‍ ഒരോവറിലെ 6 പന്തുകളും സിക്‌സറിന് പറത്തിയാണ് ഹെര്‍ഷല്‍ ഗിബ്‌സ് നേട്ടം കൊയ്തത്. 2007 ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്റ്റുവാര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ 6 സിക്‌സറുകള്‍ അടിച്ച് ഇന്ത്യന്‍ താരം യുവരാജ് സിംഗും ശ്രദ്ധനേടി.

യുവിയേയും, ഗിബ്‌സിനേയും പോലെ ഒരോവറിലെ 6 പന്തുകളും സിക്‌സറിന് പറത്തിയിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള ഇരുപത്തിമൂന്നുവയസുകാരന്‍ ക്രിക്കറ്റര്‍ മകരന്ദ് പാട്ടീല്‍. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന എഫ് ഡിവിഷന്‍ ടൈംസ് ഷെഫീല്‍ഡ് ടൂര്‍ണമെന്റിലായിരുന്നു മകരന്ദിന്റെ ബാറ്റിംഗ് വെടിക്കെട്ട്. മത്സരത്തില്‍ വൈവ സൂപ്പര്‍ മാര്‍ക്കറ്റ്‌സിന്റെ താരമായിരുന്ന മകരന്ദ്, മഹീന്ദ്ര ലോജിസ്റ്റിക്‌സിനെതിരെയായിരുന്നു ഈ മാസ്മരിക പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ എട്ടാമനായി ബാറ്റിംഗിനിറങ്ങിയ മകരന്ദ് ഒരോവറിലെ 6 പന്തുകള്‍സിക്‌സറിന് പറത്തിയതിനൊപ്പം മൊത്തം 7 പന്തുകളാണ് തുടര്‍ച്ചയായി അതിര്‍ത്തി വരയ്ക്ക് മുകളിലൂടെ ഗ്യാലറിയിലെത്തിച്ചത്. മത്സരത്തില്‍ 26 പന്തില്‍ 84 റണ്‍സാണ് മകരന്ദിന്റെ നേട്ടം