X

ബാറ്റ്സ്മാനെ മാത്രമല്ല, അമ്പയറെയും ഞെട്ടിച്ചു കൊണ്ട് സ്വിച്ച് ബൗളിംഗ് ആക്‌ഷൻ/ വീഡിയോ

. ബാറ്റ്സ്മാന് അനുകൂലമായി ക്രിക്കറ്റ് നിയമങ്ങള്‍ മാറുന്ന കാലഘട്ടത്തില്‍ ബൗളര്‍മാര്‍ക്കിടയിലും പരീക്ഷണത്തിനാളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത വീഡിയോ.

ക്രിക്കറ്റില്‍ ബോളിംഗിലായാലും ബാറ്റിംഗിലായാലും പരീക്ഷണങ്ങള്‍ കാണിച്ച് വിജയം നേടുന്നവര്‍ കുറവല്ല. പരീക്ഷണങ്ങളില്‍ കൂടുതലും ബാറ്റ്‌സ്മാന്‍മാരുടേതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രഞ്ജി മത്സരത്തിലാണ് മറ്റൊരു ബൗളിംഗ് പരീക്ഷണവുമായി ഒരു ബൗളര്‍ രംഗത്ത് വന്നത്.

ഇടംകൈയന്‍ ബാറ്റ്സ്മാനെ തടയാന്‍ ഫീല്‍ഡ് തയ്യാറാക്കിയ ബൗളറെ ഞെട്ടിച്ച് അവസാനനിമിഷം വലംകൈയനെ പോലെ ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാന്‍മാരുടെ പ്രകടനം ആരെയും അമ്പരപ്പിക്കാറുണ്ട്. ബാറ്റസ്മാന്‍മാരുടെ  സ്വിച്ച് ഹിറ്റ് കണ്ടിട്ടില്ലാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ സ്വിച്ച് ഹിറ്റിന്റെ സമാനമായ രീതിയില്‍ സ്വിച്ച് ബൗളിംഗാണ് ഈ താരം നടത്തുന്നത്. ബാറ്റ്സ്മാന് അനുകൂലമായി ക്രിക്കറ്റ് നിയമങ്ങള്‍ മാറുന്ന കാലഘട്ടത്തില്‍ ബൗളര്‍മാര്‍ക്കിടയിലും പരീക്ഷണത്തിനാളുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത ഈ വീഡിയോ.

ഇടംകൈയന്‍ ബൗളറായ താരം 360 ഡിഗ്രിയില്‍ കറങ്ങി പന്തെറിഞ്ഞത് ബാറ്റ്സ്മാനെ മാത്രമല്ല, അമ്പയറെയും സ്വന്തം ടീമംഗങ്ങളെ പോലും ഞെട്ടിച്ചു. ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമെന്നായിരുന്നു അമ്പയറുടെ നിര്‍ണയം. സ്വിച്ച് ഹിറ്റിന് അംഗീകാരമെങ്കില്‍ ഇത്തരം പരീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ചിലര്‍ വാദിക്കുന്നു.

Related Post
Leave a Comment