X
    Categories: കായികം

‘യഥാര്‍ഥത്തില്‍ പാക്കിസ്ഥാന്‍ സെമിയിലെത്തേണ്ട ടീമായിരുന്നു’; ഐസിസിയെ വിമര്‍ശിച്ച് പാക് പരിശീലകന്‍

വെസ്റ്റിന്‍ഡീസിനെതിരേയുള്ള വലിയ തോല്‍വിയാണ് തിരിച്ചടിയായതെന്നും ആര്‍തര്‍ പറഞ്ഞു.

ലോകകപ്പില്‍ സെമി കാണാതെ പാക്കിസ്ഥാന്‍ പുറത്തായതിന് ശേഷം ഐസിസിയെ വിമര്‍ശിച്ച് പാക് പരിശീലകന്‍ മിക്കി ആര്‍തര്‍ രംഗത്ത്. രണ്ടു ടീമുകള്‍ക്ക് ഒരേ പോയിന്റ് വരുന്ന സാഹചര്യത്തില്‍ സെമിഫൈനലിലേക്കുള്ള യോഗ്യത നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതിലാണ് മിക്കി ആര്‍തര്‍ അതൃപ്തി അറിയിച്ചത്. ലോകകപ്പില്‍ പാകിസ്ഥാനും ന്യൂസീലന്‍ഡിനും ഒരേ പോയിന്റ് വരികയും തുടര്‍ന്ന് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസീലന്‍ഡ് സെമിഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പാക് പരിശീലകന്റെ പ്രതികരണം.

പാകിസ്ഥാന്‍ സെമിയിലെത്തേണ്ട ടീമായിരുന്നെന്നും ഐസിസിയുടെ റണ്‍റേറ്റ് നിയമമാണ് പാകിസ്താനെ പുറത്താക്കിയതെന്നും ആര്‍തര്‍ പറഞ്ഞു. ‘പാകിസ്ഥാന്‍ സെമി കളിക്കേണ്ട ടീമായിരുന്നു. എന്നാല്‍ റണ്‍റേറ്റ് നിയമം ടീമിനെ ചതിച്ചു. ഇങ്ങനെയുള്ള വലിയ ടൂര്‍ണമെന്റില്‍ റണ്‍റേറ്റ് അടിസ്ഥാനമാക്കിയല്ല യോഗ്യത തീരുമാനിക്കേണ്ടതെന്നും ഒരേ പോയിന്റുള്ള ടീമുകള്‍ മുഖാമുഖം വന്നപ്പോഴുള്ള മത്സരഫമാണ് ഇതു നിര്‍ണയിക്കണ്ടത്. ന്യൂസീലന്‍ഡിനെ ഞങ്ങള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ചതാണ്. അങ്ങനെയെങ്കില്‍ ഞങ്ങളായിരുന്നു സെമി കളിക്കേണ്ടിയിരുന്ന
തെന്നും ആര്‍തര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ പാകിസ്താന്‍ ആറു വിക്കറ്റിന് വിജയിച്ചിരുന്നു. അഞ്ചു പന്ത് ശേഷിക്കെയായിരുന്നു പാകിസ്ഥാന്റെ വിജയം. വെസ്റ്റിന്‍ഡീസിനെതിരേയുള്ള വലിയ തോല്‍വിയാണ് തിരിച്ചടിയായതെന്നും ആര്‍തര്‍ പറഞ്ഞു.