X
    Categories: കായികം

എട്ട് സ്ത്രീകളുമായി അവിഹിത ബന്ധം; പാക്ക് താരത്തിനെതിരെ ഗുരുതര ആരോപണം

വിവാദ വെളിപ്പെടുത്തലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖിനെതിരെ ഗുരുതര ആരോപണങ്ങളാണ് ട്വിറ്ററില്‍ ഉയരുന്നത്. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്ന തരത്തിലുള്ള റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഒരു പെണ്‍കുട്ടിയുമായി താരം നടത്തിയ ചാറ്റുകളുടേത് എന്ന് അവകാശപ്പെട്ട് സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ഏഴോ എട്ടോ സ്ത്രീകളുമായി പാക് താരത്തിന് ബന്ധമുണ്ടെന്നും അവരെ വഞ്ചിച്ചതായും ട്വീറ്റില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസും എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇത് സംബന്ധിച്ച വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിവാദ വെളിപ്പെടുത്തലുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിഷയത്തില്‍ ഇമാമിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇംഗ്ലണ്ട് ലോകകപ്പില്‍ പാക്കിസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഇമാം ഉള്‍ ഹഖ്. എന്നാല്‍ ആരോപണങ്ങളോട് പാക് താരം പ്രതികരിച്ചിട്ടില്ല.

Related Post
Leave a Comment