X
    Categories: കായികം

സ്റ്റംപിംഗില്‍ ചരിത്ര നേട്ടം സ്വന്തമാക്കി എം.എസ് ധോണി

ബ്രണ്ടന്‍ മക്കല്ലത്തെ(32) പിന്തള്ളിയപ്പോള്‍ 33 പേരെ പുറത്താക്കിയ ധോണിക്ക് മുന്നിലുള്ളത് കുമാര്‍ സംഗക്കാരയും(54) ആദം ഗില്‍ക്രിസ്റ്റും(52) മാത്രമാണ്.

ലോകകപ്പില്‍ ഇന്ത്യ -ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി എംഎസ് ധോണി. ദക്ഷിണാഫ്രിക്കന്‍ താരം ആന്‍ഡിലെ ഫെലുക്വായോയെ സ്റ്റംപ് ചെയ്താണ് ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തിയവരുടെ പട്ടികയില്‍ ധോണി ഇടം പിടിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിംഗ് നടത്തിയ മൊയിന്‍ ഖാന്റെ റെക്കോര്‍ഡിന് ഒപ്പമാണ് ധോണിയും ഇടം പിടിച്ചത്. 139 പേരെയാണ് ഇരുവരും സ്റ്റംപ് ചെയ്തിട്ടുള്ളത്.

ലോകകപ്പില്‍ കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍മാരില്‍ മൂന്നാമതെത്താനും ധോണിക്കായി. ബ്രണ്ടന്‍ മക്കല്ലത്തെ(32) പിന്തള്ളിയപ്പോള്‍ 33 പേരെ പുറത്താക്കിയ ധോണിക്ക് മുന്നിലുള്ളത് കുമാര്‍ സംഗക്കാരയും(54) ആദം ഗില്‍ക്രിസ്റ്റും(52) മാത്രമാണ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിലെ 40-ാം ഓവറിലെ മൂന്നാം പന്തിലാണ് ഫെലുക്വായോയെ ധോണി സ്റ്റംപ് ചെയ്തത്. ഏഴാമനായി പുറത്താകുമ്പോള്‍ 61 പന്തില്‍ 34 റണ്‍സാണ് താരം നേടിയത്.

Related Post
Leave a Comment