X
    Categories: കായികം

രാഹുല്‍ ദ്രാവിഡിനെ പുതിയ ദൗത്യം ഏല്‍പിച്ച് ബിസിസിഐ

ജൂലായ് ഒന്നു മുതല്‍ തന്നെ ദ്രാവിഡ് സ്ഥാനമേറ്റെടുക്കേണ്ടതായിരുന്നു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന് പുതിയ ചുമതല നല്‍കി ബിസിസിഐ പ്രഖ്യാപനമായി. നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) യുടെ തലവനായി ദ്രാവിഡിനെ നിയമിച്ചതായി ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ ഔദ്യോഗിക പത്രക്കുറിപ്പനുസരിച്ച് രാഹുലിന്റെ ചുമതലകളില്‍ മെന്ററിംഗ്, കോച്ചിംഗ്, പരിശീലനം, താരങ്ങളുടെയും, കോച്ചുകളുടെയും, പിന്തുണ സ്റ്റാഫുകളുടെയും മോട്ടിവേഷന്‍ എല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ ഇന്ത്യ എ, അണ്ടര്‍-19 ടീമുകളുടെ പരിശീലക ചുമതല വഹിക്കുന്ന ദ്രാവിഡ് ഇനി ഈ സ്ഥാനങ്ങളില്‍ തുടരുമോ എന്നതറിയില്ല. ജൂലായ് ഒന്നു മുതല്‍ തന്നെ ദ്രാവിഡ് സ്ഥാനമേറ്റെടുക്കേണ്ടതായിരുന്നു. ഇന്ത്യ സിമന്റ്സ് വൈസ് പ്രസിഡന്റായതിനാല്‍ ചുമതലയേല്‍ക്കുന്നതിനാല്‍ വൈകുകയായിരുന്നു.

ഭിന്നതാത്പര്യ വിഷയം കണക്കിലെടുത്ത് ദ്രാവിഡിനോട് ഇന്ത്യ സിമന്റ്‌സ് ജോലി ഉപേക്ഷിക്കാനോ അല്ലെങ്കില്‍ അവധിയെടുക്കാനോ സുപ്രീം കോടതി നിയമിച്ച ബിസിസിഐ ഭരണസമിതി നിര്‍ദേശിച്ചിരുന്നു. ദേശീയതലത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലും ഇനി ദ്രാവിഡിന്റെ സേവനമുണ്ടാകും.

This post was last modified on July 9, 2019 4:03 pm