ആഭ്യന്തര ക്രിക്കറ്റില്‍ നേട്ടങ്ങള്‍ കൊയ്യുകയാണ് രഞ്ജിയിലെ നിറ സാനിധ്യം വസിം ജാഫര്‍. ബാറ്റിംഗ് മികവ് കൊണ്ട് ആരാധക ശ്രദ്ധ നേടിയെടുക്കുന്ന താരത്തെ തേടി ഇതാ മറ്റൊരു റെക്കോര്‍ഡ് കൂടി എത്തിയിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡാണ് നാല്‍പതുകാരന്‍ സ്വന്തം പേരിലാക്കിയത്. രാജ്കോട്ടില്‍ നടക്കുന്ന മത്സരത്തില്‍ സൗരാഷ്ട്രക്കെതിരെ വിദര്‍ഭയ്ക്കായി ഇറങ്ങിയ താരം തന്റെ 146 മത്സരമാണ് പിന്നിട്ടത്. മുന്‍ മധ്യപ്രദേശ് താരം ദേവേന്ദ്ര ബുണ്ടേലയുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.
രഞ്ജി ട്രോഫിയില്‍ സെഞ്ചുറി നേടിയ പ്രായം കൂടിയ താരമെന്ന റെക്കാര്‍ഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ ജാഫര്‍ ഇതിനകം സ്വന്തമാക്കി കഴിഞ്ഞു. രഞ്ജിയില്‍ 146 മത്സരങ്ങളില്‍ നിന്ന് 11403 റണ്‍സും 39 സെഞ്ചുറികളും 84 അര്‍ധ സെഞ്ചുറികളും 191 ക്യാച്ചുകളുമാണ് ജാഫറിന്റെ നേട്ടങ്ങള്‍. രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് തികച്ച ആദ്യ ക്രിക്കറ്ററെന്ന നേട്ടവും ഈ സീസണില്‍ സ്വന്തമാക്കിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ നില ഉറപ്പിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിന് തിളങ്ങാനായില്ല. ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും ജാഫര്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ടീമില്‍ സ്ഥിര സാന്നിധ്യമാകാനായില്ല. വര്‍ഷങ്ങളായി മുംബൈയക്ക് കൡച്ചിരുന്ന താരം
മൂന്ന് വര്‍ഷം മുമ്പാണ് വിദര്‍ഭയിലേക്ക് എത്തിയത്.
Leave a Comment