X
    Categories: കായികം

ഐപിഎലില്‍ ഒത്തുകളിയോ? റിഷഭ് പന്തിനെ ചൂണ്ടി ആരാധകര്‍

കൊല്‍ക്കത്ത ഇന്നിങ്സിന്റെ നാലാമത്തെ ഓവറിലായിരുന്നു സംഭവം

ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ഒത്തുകളി നടന്നതായി സോഷ്യല്‍മീഡിയ. മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഡല്‍ഹി താരം റിഷഭ് പന്ത് നടത്തിയ പ്രവചനം ചൂണ്ടി കാണിച്ചാണ് ഐപിഎലില്‍ ഒത്തുകളി നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകര്‍ ആരോപണം ഉന്നയിക്കുന്നത്.

കൊല്‍ക്കത്ത ഇന്നിങ്സിന്റെ നാലാമത്തെ ഓവറിലായിരുന്നു സംഭവം. റോബിന്‍ ഉത്തപ്പ സ്ട്രൈക്ക് ചെയ്യുന്ന സമയം വിക്കറ്റിന് പിന്നില്‍ നിന്നും പന്ത് ഇങ്ങനെ പറഞ്ഞു, ഇത് ബൗണ്ടറിയായിരിക്കും. ആ ഡെലിവറിയില്‍ ഉത്തപ്പ ബൗണ്ടറി നേടുകയും ചെയ്തു. സന്ദീപ് ലാമിചാനെയായിരുന്നു ആ സമയം ബൗള്‍ ചെയ്തത്.

പന്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ പതിഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ഷെയര്‍ ചെയ്താണ്, മത്സരം ഒത്തുകളിയായിരുന്നു എന്ന ആരോപണം ആരാധകര്‍ ഉന്നയിക്കുന്നത്. കൊല്‍ക്കത്തയ്ക്കെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്‌കോര്‍ സമനിലയിലായതും, സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടതും സമനിലയിലായതിന് പിന്നിലും ഒത്തുകളിയുണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.

Related Post
Leave a Comment