ഐപിഎലിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെന്നൈക്കെതിരെ വിജയം നേടുകയെന്നത് ടീമുകള്‍ക്ക് അത്ര എളുപ്പത്തില്‍ സാധിക്കുന്ന ഒന്നല്ല. ഇന്നലെ ചെന്നൈെക്കരിരെ നടന്ന ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 6 വിക്കറ്റിനാണ് വിജയിച്ചത്. ജയത്തെ തുടര്‍ന്ന് മുംബൈ ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
ചെന്നൈക്കെതിരെ മുംബൈയുടെ തുടര്‍ച്ചയായ നാലാം വിജയമായിരുന്നു ഇത്. മറ്റ് ടീമുകള്‍ക്ക് ചെന്നൈക്കെതിരെ വിജയം നേടാന്‍ പാടുപെടുമ്പോള്‍ ചെന്നൈക്കെതിരെ മുംബൈ തുടര്‍ വിജയങ്ങള്‍ നേടുന്നു. ചെന്നൈക്കെതിരെയുള്ള ഈ വിജയങ്ങള്‍ നേടിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ.
ചെന്നൈക്കെതിരെ തുടര്‍ച്ചയായി മുംബൈ ജയിക്കാന്‍ കാരണം തങ്ങളുടെ കരുത്തുറ്റ ബാറ്റിംഗ് യൂണിറ്റും, ആക്രമിച്ച് കളിക്കാനുള്ള ടീമിന്റെ മനോഭാവവുമാണെന്ന് രോഹിത് ശര്‍മ്മ പറയുന്നു. ക്വാളിഫയര്‍ മത്സരത്തിലും ഇത് തന്നെയാണ് തങ്ങളെ വിജയം നേടാന്‍ സഹായിച്ചതെന്ന് രോഹിത് പറയുന്നു. ‘ഏത് സാഹചര്യത്തിലും കളിപ്പിക്കാന്‍ കഴിയുന്ന സന്തുലിതമായ ടീം സ്‌ക്വാഡാണ് മുംബൈക്കുള്ളത്. ചെന്നൈയിലെ പിച്ചില്‍ കളിക്കാനിറങ്ങുമ്പോഴും ടീം സന്തുലിതമായിരുന്നു. ബാറ്റ്‌സ്മാന്മാരും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ചെന്നൈയിലെ സാഹചര്യങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് കളിച്ചതാണ് വിജയത്തിനു പിന്നില്‍ രോഹിത് പറഞ്ഞു.
Leave a Comment