ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്സ്മാനുമായ രോഹിത് ശര്‍മ്മ ലോകകപ്പില്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ബാറ്റ്സ്മാന്മാരില് ഒരാളാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് നല്കുന്നു രോഹിത് ശര്‍മ്മ.
ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സ്വന്തമാക്കിയിട്ടുള്ള രോഹിത് ‘ഹിറ്റ്മാന്’ എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബൗളര്‍മാരെ ആക്രമിച്ച് കളിക്കുന്ന താരത്തിന്റെ ശൈലിയാണ് ഈ പേര് നേടി കൊടുത്തത്.
എന്നാല്‍ ക്ലിക്കായ ‘ഹിറ്റ്മാന്’ എന്ന പേര് ആരാണ് തനിക്ക് നല്‍കിയതെന്ന് രോഹിത് വെളിപ്പെടുത്തുകകയാണ്. തന്നെ ആദ്യമായി ഇങ്ങനെ വിളിച്ചത് ടെലിവിഷന്‍ പരിപാടിയിലെ പ്രൊഡക്ഷന്‍ അംഗമാണെന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് തയ്യാറാക്കിയ വീഡിയോയിലാണ് രോഹിത് ഇക്കാര്യം പറയുന്നത്.
‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആ പേര് താന്‍ ആദ്യമായി കേള്‍ക്കുന്നതെന്ന് രോഹിത് പറയുന്നു. ഒരു ടെലിവിഷന്‍ പരിപാടിയുടെ പ്രൊഡക്ഷന്‍ അംഗമാണ് ആദ്യമായി ഹിറ്റ്മാന് എന്ന് വിശേഷിപ്പിച്ചതെന്നും രോഹിത് വ്യക്തമാക്കി. 2013ല്‍ ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ച്വറി നേടിയിരിക്കുന്ന സമയമായിരുന്നു അതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
This post was last modified on May 22, 2019 12:32 pm