X
    Categories: കായികം

ഇന്ത്യന്‍ പേസ് ബൗളര്‍ ആര്‍.പി.സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 14 ടെസ്റ്റും 58 ഏകദിനവും 10 ടി-20യും കളിച്ച ആര്‍പി സിംഗ് നൂറിലധികം വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ പേസ് ബൗളര്‍ രുദ്ര പ്രതാപ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ടെസ്റ്റ്, ഏകദിനം, ട്വന്റി-20 നിന്ന് വിരമിക്കുന്നതായി ട്വിറ്ററിലൂടെയാണ് 32-കാരനായ ആര്‍ പി സിംഗ് അറിയിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ 14 ടെസ്റ്റും 58 ഏകദിനവും 10 ടി-20യും കളിച്ച ആര്‍പി സിംഗ് നൂറിലധികം വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. തന്റെ അരങ്ങേറ്റ മത്സരം നടന്ന ദിവസം തന്നെയാണ് ആര്‍പി സിംഗ് വിരമിക്കാനുളള തീരുമാനവും എടുത്തത്.

2005 സെപ്റ്റംബര്‍ നാലിന് ഇതേ ദിവസമായിരുന്നു ആര്‍പി സിംഗ് സിംബാബ്‌വെയ്‌ക്കെതിരെ തന്റെ അരങ്ങേറ്റം കുറിച്ചത്. തന്റെ ജീവിതത്തിലെ ഇഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നഏറ്റവുംപ്രിയപ്പെട്ട നിമിഷങ്ങളായിരുന്നു അതെന്നും ആര്‍.പി സിങ് വ്യക്തമാക്കി.

2007-ല്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ച്ചവെച്ചത് ആര്‍പി സിംഗ് ആയിരുന്നു. ആ വര്‍ഷം പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തതിലും ആര്‍ പി സിംഗ് പ്രധാന പങ്കുവഹിച്ചു.