പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഹസന് അലി ഇന്ത്യന്‍ വംശജയെ വിവാഹം ചെയ്തതോടെ മറ്റൊരു പാക് താരം കൂടി ഇന്ത്യയുടെ മരുമകനായിരിക്കുകയാണ്. ദുബായില്‍ ഓഗസ്ത് 20നായിരുന്നു ഹരിയാന സ്വദേശിയായ ഷമിയ അര്സൂവന്റെയും ഹസന് അലിയുടെയും വിവാഹം. ഇതാദ്യമായല്ല ഒരു പാക് താരം ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കുന്നത്. നേരത്തെ ഷൊയ്ബ് മാലിക്, സഹീര്‍ അബ്ബാസ്, മൊഹ്സിന്‍ ഹസന് ഖാന് എന്നീ പാക്കിസ്ഥാന് താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരെയാണ് ജീവിതപങ്കാളിയായി കണ്ടെത്തിയത്. ഇതില്‍ ഷൊയബ് മാലിക് സാനിയ മിര്‍സ വിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരുവര്‍ക്കും കുഞ്ഞുണ്ടായതുള്പ്പെടെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ടെന്നീസിലേക്ക് തിരിച്ച് വരാനുള്ള തയാറെടുപ്പിലാണ് സാനിയ.
ഇപ്പോള്‍ ഹസന് അലിക്കും ഷമിയ അര്സൂവിനും ആശംസകള്‍ അറിയിച്ചെത്തിയിരിക്കുകയാണ് സാനിയ. ഹസന് അലിക്ക് അഭിനന്ദനം അറിയിച്ച സാനിയ ഇരുവര്‍ക്കും സന്തോഷം നിറഞ്ഞതും ദീര്‍ഘമായ വിവാഹജീവിതം ആശംസിക്കുകയും ചെയ്തു. സാനിയ ആശംസയുമായി എത്തിയപ്പോള്‍ പാക്കിസ്ഥാന് ആരാധകര്‍ ട്രോളുമയാണ് താരത്തിന്റെ വിവാഹ ചിത്രത്തില്‍ നിറഞ്ഞത്. ഇന്ത്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ടുതന്നെ വലിയ വിമര്‍ശനത്തിനും താരം ഇരയായി.
ഇംഗ്ലണ്ടില്‍ നിന്ന് എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷമിയ സ്വകാര്യ എയര്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നേരത്തെ ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരത്തില്‍ ഏറ്റവും മോശം ബൗളിങ് കാഴ്ചവെച്ച താരമാണ് അലി. പാക്കിസ്ഥാന് പുറത്തായശേഷം ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്നും താരം പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ബഹാവുദ്ദീന്‍ സ്വദേശിയായ ഹസന് അലി ഇതുവരെ ഒമ്പത് ടെസ്റ്റുകളിലും 53 ഏകദിനങ്ങളിലും 30 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്ഥാനുവേണ്ടി കളിച്ചിട്ടുണ്ട്.
This post was last modified on August 21, 2019 4:29 pm