ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി സെഞ്ച്വറി നേടിയതിന് പിന്നാലെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സാധാരണ നിലയില്‍ ക്രിക്കറ്റില്‍ വ്യക്തികളെ പറ്റി താന്‍ പറയാറില്ലെന്നു. എന്നാല്‍ സഞ്ജു ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണെന്നും സഞ്ജുവിന്റെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും ഗംഭീര്‍ പറയുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണ് സഞ്ജുവെന്നും ഗംഭീര്‍ പറഞ്ഞു.
ട്വിറ്ററിലൂടെയാണ് ഗംഭീര്‍ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ബി.സി.സി.ഐ, ഐപിഎല്‍, രാജസ്ഥാന് റോയല്‍സ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
55 പന്തില്‍ നിന്ന് പത്ത് ഫോറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 102 റണ്‍സ് നേടിയ താരത്തെ പുറത്താക്കാനും കഴിഞ്ഞില്ല. ഐപിഎല്ലില്‍ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. മത്സരത്തില്‍ രാജസ്ഥാന് റോയല്‍സ് തോറ്റിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു സണ്‍ റൈസേഴ്സിന്റെ ഹൈദരാബാദിന്റെ ജയം.