X
    Categories: കായികം

സാക്ഷാല്‍ ധോണിയെയും മറികടന്ന് പാക് നായകന്‍

ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന് സ്വന്തമായിരിക്കുന്നത്.

ലോകക്രിക്കറ്റില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായിരുന്നു ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപറ്റന്‍സിലും ഒപ്പം മികച്ച വിക്കറ്റ് കീപ്പിംഗിലും താരത്തിന്റെ മികവ് ക്രിക്കറ്റ് ലോകത്തിനറിയാം. മികച്ച സ്റ്റംമ്പിംഗിലും ക്യച്ചുകള്‍ എടുത്ത് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കുന്നതിലും ധോണി മുന്നിട്ടു നിന്നിരുന്നു. എന്നാലിതാ സാക്ഷാല്‍ ധോണിയെയും പിന്നിലാക്കി പാക് നായകന്‍ നേട്ടം കൊയ്തിരിക്കുന്നു.

ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇനി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന് സ്വന്തമായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 10 ക്യാച്ചുകള്‍ വിക്കറ്റിന് പിന്നില്‍ സ്വന്തമാക്കിയാണ് സര്‍ഫറാസ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ഇതിഹാസ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 4 ക്യാച്ചുകള്‍ നേടിയിരുന്ന സര്‍ഫറാസ്, രണ്ടാമിന്നിംഗ്‌സില്‍ 6 ക്യാച്ചുകള്‍ കൂടി സ്വന്തമാക്കുകയായിരുന്നു. ഇതോടെയാണ് താരം ലോകറെക്കോര്‍ഡ് കുറിച്ചത്. ഒരു മത്സരത്തില്‍ 8 ക്യാച്ചുകള്‍ വീതം നേടിയിരുന്ന മഹേന്ദ്ര സിംഗ് ധോണി, ആഡം ഗില്‍ക്രിസ്റ്റ്, അലക് സ്റ്റുവാര്‍ട്ട് എന്നിവരുടെ പേരിലായിരുന്നു ഇത്രയും നാള്‍ ഇക്കാര്യത്തിലെ റെക്കോര്‍ഡ്.