X
    Categories: കായികം

‘വിരമിച്ചാലെങ്കിലും അല്‍പം വിവേകത്തോടെ സംസാരിക്കുമെന്ന് കരുതി’; ട്വിറ്ററില്‍ ഹര്‍ഭജന്‍- ഗില്‍ക്രിസ്റ്റ് വാക്‌പോര്

ഹര്‍ഭജന്‍ സിംഗും മുന്‍ ഓസീസ് താരം ഗില്‍ക്രിസ്റ്റും തമ്മിലുളള് വാക്‌പോര് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ടെസ്റ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന ബുംറയുടെ നേട്ടത്തിന് പിന്നാലെ ക്രിക്കറ്റ് ലോകത്ത് മറ്റൊരു ഹാട്രിക് ചര്‍ച്ച നടക്കുകയാണ്. ടെസ്റ്റ് ഹാട്രിക് നേടിയ ആദ്യ ഇന്ത്യക്കാരനായ ഹര്‍ഭജന്‍ സിംഗും മുന്‍ ഓസീസ് താരം ഗില്‍ക്രിസ്റ്റും തമ്മിലുളള് വാക്‌പോര് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. 2001 ല്‍ ഓസ്ട്രേലിയയ്ക്കെതിരായി ഹാട്രിക്ക് നേടിയ ഹര്‍ഭജന് അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ ഹാട്രിക് ലഭിക്കുമായിരുന്നില്ലെന്ന വിധത്തിലുള്ള പ്രതികരണമാണ് ഗില്‍ക്രിസ്റ്റിന്റേത്. എന്നാല്‍ ഇത് ഹര്‍ഭജനെ പ്രകോപിപ്പിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2001ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഹര്‍ഭജന്‍ സിങ് ഹാട്രിക് നേടുന്ന വീഡിയോ ആരാധകന്‍ പങ്കുവെച്ചത് റീട്വീറ്റ് ചെയ്തതോടെയാണ്  ഗില്‍ക്രിസ്റ്റ് വാക്‌പോരിന് തുടക്കമിട്ടത്. നോ ഡിആര്‍എസ് എന്ന് എഴുതി കരയുന്ന സ്മൈലി ചേര്‍ത്തായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ട്വീറ്റ്. അന്ന്, ഹര്‍ഭജന്റെ ഹാട്രിക്കിലെ രണ്ടാമത്തെ ഇര ഗില്‍ക്രിസ്റ്റായിരുന്നു. ഗില്‍ക്രിസ്റ്റിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന ട്വീറ്റ് ഹര്‍ഭജന്‍ ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആരാധകര്‍ കൈക്കലാക്കിയിരുന്നു.

ട്വീറ്റില്‍ ഭാജി പറയുന്നത് ഇങ്ങനെ..’ആദ്യ പന്തില്‍ വീണില്ലായിരുന്നു എങ്കില്‍ കൂടുതല്‍ സമയം അതിജീവിച്ച് നില്‍ക്കാനാവുമായിരുന്നു എന്നാണോ നിങ്ങള്‍ കരുതുന്നത്? ഇത്തരം കാര്യങ്ങളിലെ മുറവിളി അവസാനിപ്പിക്കൂ. കളി അവസാനിപ്പിച്ചതിന് ശേഷം അല്‍പം വിവേകത്തോടെ നിങ്ങള്‍ സംസാരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്, യാതൊരു മാറ്റവും സംഭവിക്കില്ല. അതിന്റെ ഉദാഹരണമാണ് നിങ്ങള്‍, എപ്പോഴും കരഞ്ഞുകൊണ്ടിരിക്കും’.

Related Post
Leave a Comment