X
    Categories: കായികം

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നത്; ഷൊയൈബ് അക്തര്‍ പറയുന്നത് മറ്റൊന്ന്

സ്‌പോര്‍ട്‌സും രാഷ്ട്രീയവും രണ്ടാണെന്ന നിലപാട് തനിക്കില്ലെന്ന വ്യക്തമാക്കിയ അക്തര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്നും പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനോടുള്ള ഇന്ത്യയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. മുന്‍ പാക് നായകന്‍ ഷഹീദ് അഫ്രീദി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇന്ത്യന്‍ നിലപാടുകളെ വിമര്‍ശിച്ചപ്പോള്‍ മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തറിന് പറയാനുള്ളത് മറ്റൊന്നാണ്. മത്സരം ബഹിഷ്‌കരിക്കാന്‍ ഇന്ത്യക്ക് എല്ലാ അവകാശവുമുണ്ടെന്നാണ് അക്തറിന്റെ നിലപാട്. ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പാക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.

സ്‌പോര്‍ട്‌സും രാഷ്ട്രീയവും രണ്ടാണെന്ന നിലപാട് തനിക്കില്ലെന്ന വ്യക്തമാക്കിയ അക്തര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്നും പറഞ്ഞു. രാജ്യമെന്ന നിലക്ക് പ്രധാനമന്ത്രി പറയുന്നതാണ് ഞങ്ങളുടെ അവസാന വാക്ക്. അദ്ദേഹം എന്താണ് പറയുന്നത് അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ പിന്തുണക്കുക എന്നതാണ് ഞങ്ങളുടെ കടമ. എന്നാല്‍ ആക്രമണത്തിന്റെ പേരില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കാനാണ് ഇന്ത്യ തീരുമാനിക്കുന്നതെങ്കില്‍, അതിനവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് പറയേണ്ടിവരും. കാരണം ആക്രമിക്കപ്പെട്ടത് അവരുടെ രാജ്യമാണ്. അതില്‍ തര്‍ക്കത്തിന് ഇടമില്ല-അക്തര്‍ പറഞ്ഞു.

This post was last modified on February 22, 2019 4:58 pm