X
    Categories: കായികം

‘ശ്രീശാന്ത് രാഹുല്‍ ദ്രാവിഡിനെ പരസ്യമായി അപമാനിച്ചു’; വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ കോച്ച്

വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 6000 പേജുളള് കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയാറാക്കിയത്.

ഇന്ത്യയുടെ മുന്‍ പരിശീലകനും 2013 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ചുമതല ഉണ്ടായിരുന്ന പാഡി അപ്ടണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വാതുവെപ്പിനെ കുറിച്ചു തന്റെ പുസ്തകമായ ദ ബെയര്‍ഫൂട്ടില്‍ വെളിപ്പെടുത്തുകയാണ്. വാതുവെപ്പിനെ തുടര്‍ന്ന് ഐപിഎലില്‍ പുറത്താക്കപ്പെട്ട മലയാളി താരം എസ് ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരെ കറിച്ചും പുസ്തകത്തില്‍ പറയുന്നു. ഐപിഎല്‍ പുതിയ സീസണില്‍ അപ്ടണ്‍ തന്നെയാണ് രാജസ്ഥാന്‍ കോച്ച്.

2013 ലെ ഐപിഎല്‍ വാതുവെപ്പ് കേസില്‍ രാജസ്ഥാന്‍ താരമായ ശ്രീശാന്ത് ഉള്‍പ്പെടെ അജിത് ചന്ദാല, അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായത്. വാതുവെപ്പ് കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് ശ്രീശാന്തിനെ ടീം വിലക്കിയിരുന്നു. രാജസ്ഥാന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനോട് വിവേക ശൂന്യമായി സംസാരിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിനാണ് താരത്തിനെ പുറത്താക്കിയത്. എന്നാല്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ ശ്രീശാന്ത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതേപറ്റി ചോദിച്ചപ്പോള്‍ ദ്രാവിഡ് നുണയാനാണെന്ന സന്ദേശമാണ് ശ്രീശാന്ത് വാട്‌സാപ്പിലുടെ തനിക്ക് നല്‍കിയത്. പാഡി അപ്ടണ്‍ ഇന്ത്യന്‍ എക്‌സപ്രസിനോട് പറഞ്ഞു. ശ്രീശാന്ത് പെട്ടെന്ന് പൊട്ടിതെറിക്കുന്ന സ്വഭാവക്കാരനല്ല എന്ന് എനിക്ക് പറയാന്‍ കഴിയില്ലെന്നും അപ്ടണ്‍ പറഞ്ഞു.

വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് 6000 പേജുളള് കുറ്റപത്രമാണ് ഡല്‍ഹി പോലീസ് തയാറാക്കിയത്.  മക്കോക്ക നിയമപ്രകാരമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. കേസില്‍ രാഹുല്‍ ദ്രാവിഡ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. ഒത്തുകളി വിവാദത്തില്‍ ദുഖം രേഖപ്പെടുത്തിയ ദ്രാവിഡ് സംഭവത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. കളിക്കാരെകുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. പ്രകടനം അനുസരിച്ചാണ് കളിക്കാരെ തെരഞ്ഞെടുത്തിരുന്നതെന്നും ദ്രാവിഡ് വിശദീകരിച്ചു.