ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനുള്ള തീരുമാനം മാറ്റിയത് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരവും ഇപ്പോഴത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനുമായുള്ള സംഭാഷണത്തെ തുടര്‍ന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറുമായ സുനില്‍ ഗവാസ്‌കര്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്‌കര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ പറഞ്ഞതെന്തന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു ഗവാസ്‌കര്‍.
ബാംഗ്ലൂര്‍ ടെസ്റ്റിന്റെ അവസാനം ഇക്ബാല്‍ കാസിമിനും തൗസീഫ് അഹമ്മദിനുമെതിരെ ബന്‍സനില്‍ ബാറ്റ് ചെയ്തപ്പോള്‍ വിരമിക്കാനുള്ള അവസരമാണിതെന്ന് വിരമിക്കണമെന്നും ആവശ്യ ഉയര്‍ന്നിരുന്നു. ആരാധകര്‍ വിരമിക്കാന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് സ്വയം വിരമിക്കുന്നതാകും നല്ലതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞതതിനെ കുറിച്ചുള്ള ചോദ്യത്തിന് ഗവാസ്‌കറുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.
ഇത് കെട്ടി ചമച്ച കഥയാണ്. ഇന്ത്യയുടെ ഇംഗ്ലണ്ട് ടൂറിലായിരുന്നു ഇത്. ഇമ്രാനുമൊത്ത് ഉച്ചഭക്ഷണ സമയത്താണ് വിരമിക്കലിനെ കുറിച്ച് സംസാരിച്ചത്. താന്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ അടുത്ത ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ ടീം ഇന്ത്യയില്‍ മത്സരത്തിനായി എത്തുന്നുണ്ടെന്നും ആ മത്സരങ്ങളില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്നും വെല്ലുവിളിച്ചു. അന്ന് ഞാന്‍ ഇന്ത്യന്‍ ടീമില്‍ വേണമായിരുന്നു എന്ന് ആഗ്രഹിച്ചു. ഞാന്‍ അദ്ദേഹത്തോട് പാക്കിസ്ഥാന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനം പ്രഖ്യാപിച്ചിട്ടില്ല. അത് പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ഈ പരമ്പരയുടെ അവസാനം വിരമിക്കുമെന്നും പറഞ്ഞു. എന്നാല്‍ അന്ന് തന്നെ പാക്കിസ്ഥാന്‍ പര്യടനം പ്രഖ്യാപിച്ചതോടെ വിരമിക്കല്‍ മാറ്റി വെയ്ക്കുകയായിരുന്നുവെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
This post was last modified on July 30, 2019 11:54 am
Leave a Comment