ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ വിമര്‍ശനത്തിനിടയാകുന്നത് ഇന്ത്യന്‍ ടീം നായകന്‍ കൂടിയായ വിരാട് കോഹ്‌ലിയാണ്. ഐസിസി ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളാണ് പരാജയപ്പെട്ടത്. തോല്‍വിയുടെ ഉത്തരവാദിത്വത്തിന്റെ പേരില്‍ നായകന്‍ കോഹ്‌ലി വിമര്‍ശകര്‍ക്ക് ഇരയാകുകയാണ്. ലോകപ്പില്‍ ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മ്മയെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്.
എന്നാല്‍ ഈ വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും മുന്‍ സെലക്ഷന്‍ കമ്മിറ്റി തലവനുമായ ദിലീപ് വെങ്സര്‍ക്കാര്‍ പറയുന്നത് മറ്റൊന്നാണ്.
താരങ്ങളുടെ ഐപിഎല്‍ പ്രകടനം ദേശീയ ടീമിലേക്ക് വരാനുള്ള മാനദണ്ഡമല്ലെന്ന് വെങ്സര്‍ക്കാര്‍ പറഞ്ഞു. കോഹ്ലി മികച്ച ഫോമിലാണ്. അദ്ദേഹം എക്കാലത്തേയും മികച്ച ബാറ്റ്സ്മാനാണ്. ക്യാപ്റ്റനെന്ന നിലയിലും മികവ് തെളിയച്ച താരമാണ്. അദ്ദേഹത്തില്‍ 100 ശതമാനം വിശ്വാസം അര്‍പ്പിക്കുകയാണ് വേണ്ടത്. ഏകദിനത്തിലും ടെസ്റ്റിലും കോഹ്ലി മികച്ച രീതിയിലാണ് ബാറ്റേന്തുന്നതെന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു.
മികച്ച ബൗളിങ് നിരയുള്ള ഇന്ത്യ ലോകകപ്പില്‍ ഉജ്ജ്വല മുന്നേറ്റം നടത്തും. ഇക്കാലമത്രയും ലോകകപ്പില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമുകളില്‍ വച്ച് ഏറ്റവും നിലവാരമുള്ള ബൗളിങ് നിരയാണ് ഇന്ത്യയുടേത്. അതേസമയം ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ അത്ര ഈസിയായിരിക്കില്ലെന്നും വെങ്സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.
Leave a Comment