ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കൈയ്യടി നേടുകയാണ് അല്‍സാരി ജോസഫ്. ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ സൊഹൈല്‍ തന്‍വീര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 2008ല്‍ നേടിയ റെക്കോര്‍ഡാണ് അല്‍സാരി മറികടന്നിരിക്കുന്നത്. 14 റണ്‍സിനു 6 വിക്കറ്റ് നേടിയ തന്‍വീറിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലായിരുന്നു.
2016ല്‍ സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ ആഡം സംപ ആറ് വിക്കറ്റ് നേടിയെങ്കിലും 19 റണ്‍സ് വഴങ്ങിയിരുന്നു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കഴിഞ്ഞ മത്സരത്തില്‍ 12 റണ്‍സിനു ആറ് വിക്കറ്റ് വീഴ്ത്തി അല്‍സാരി ചരിത്ര നേട്ടത്തിലെത്തിയത്. ഐപിഎലില്‍ ഈ റെക്കോര്‍ഡ് ഇനി മറികടക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാകും.
ഐപിഎല്‍ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ് അല്‍സാരി ജോസഫിന്റെ ഇന്നലത്തെ പ്രകടനം. ഇതിനു മുമ്പ് 2017ല്‍ രാജ്കോടില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിനെതിരെ 17 റണ്‍സിനു 5 വിക്കറ്റ് നേടിയതായിരുന്നു ഐപിഎലിലെ അരങ്ങേറ്റത്തിലെ റെക്കോര്‍ഡ്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ഷൊയ്ബ് അക്തറിന്റെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയുള്ള പ്രകടനമാണ് പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്. 11 റണ്‍സിനു 4 വിക്കറ്റാണ് 2008ല്‍ അക്തര്‍ നേടിയത്. ലസിത് മലിങ്കയുടെ അഭാവത്തില്‍
മുംബൈയ്ക്ക് വേണ്ടി ഇറങ്ങിയ അല്‍സാരിയുടെ പ്രകടനം ഒരു അരങ്ങേറ്റ താരം നടത്തുന്ന മികച്ച പ്രകടനം കൂടിയാണ്.
This post was last modified on April 7, 2019 3:55 pm
Leave a Comment