X
    Categories: കായികം

ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തിനിടെ തേനീച്ച ആക്രമണം; അന്തം വിട്ട് കാണികള്‍

മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ശ്രീലങ്ക ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം.

ലോകകപ്പില്‍ ശ്രീലങ്ക – ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ തേനീച്ചകളുടെ ആക്രമണം. സംഭവം മനസിലായതോടെ താരങ്ങളും അംപയര്‍മാരും ഗ്രൗണ്ടില്‍ മുഖം പൊത്തി കിടന്നു. ആദ്യം
എന്താണു സംഭവിക്കുന്നതെന്ന് കാണികള്‍ക്കും മനസിലായില്ല. മൈതാനത്ത് കൂട്ടത്തോടെയെത്തിയ തേനീച്ചകളുടെ ആക്രമണത്തില്‍ നിന്നു രക്ഷ തേടിയാണ് കളിക്കാരും അംപയര്‍മാരും മൈതാനത്തു കിടന്നത്. ആദ്യം എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാകാതെ അന്തംവിട്ടുപോയ കാണികള്‍ക്ക്‌
കാര്യം മനസ്സിലായതോടെ ചിരിപ്പൊട്ടി.

മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ശ്രീലങ്ക ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. ശ്രീലങ്കന്‍ ഇന്നിങ്‌സ് അവസാനിക്കാന്‍ ഏതാനും പന്തുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് തേനീച്ചകളുടെ ആക്രമണമുണ്ടായത്. ഇതോടെ കളി നിര്‍ത്തിവച്ച് താരങ്ങളും അംപയര്‍മാരും മൈതാനത്തു കിടന്നു. തേനിച്ചകള്‍ ഗ്രൗണ്ട് വിട്ടുപോയ ശേഷമാണു പിന്നീടു കളി പുനഃരാരംഭിച്ചത്.

This post was last modified on June 28, 2019 8:18 pm