X

അഭയാർത്ഥികൾ തിരിച്ചു പോയില്ലെങ്കിൽ യൂറോപ്പ് മുസ്ലിങ്ങളുടേതാകും: ദലൈ ലാമ

പിൻഗാമിയായി ഒരു സ്ത്രീയാണ് ലാമയായി വരുന്നതെങ്കിൽ അവൾ സുന്ദരിയായിരിക്കണമെന്ന 2015ലെ തന്റെ പ്രസ്താവന അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങള്‍ മുസ്ലിം രാജ്യങ്ങളായി പരിണമിക്കുകയോ ആഫ്രിക്കക്കാരെക്കൊണ്ട് നിറയുകയോ ചെയ്യുമെന്ന് ദലൈ ലാമ. ജനങ്ങൾ അവരവരുടെ നാടുകളിൽ ജീവിക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. 83കാരനായ തിബറ്റിൽ നിന്ന് 1959ൽ ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയയാളാണ്.

ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ലോകത്ത് വർധിച്ചു കൊണ്ടിരിക്കുന്ന പലായനങ്ങളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. “കുറച്ചു പേരൊക്കെ വരുന്നത് സമ്മതിക്കാം. എന്നാൽ യൂറോപ്പ് മുഴുവൻ ആഫ്രിക്കകാരെക്കൊണ്ടും മുസ്ലിങ്ങളെക്കൊണ്ടും നിറയുന്നത് അംഗീകരിക്കാനാകില്ല.”

കഴിഞ്ഞ വർഷമാണ് ഇതേ അഭിപ്രായം പറഞ്ഞ ലാമ ആദ്യം രംഗത്തു വന്നത്. യൂറോപ്പ് യൂറോപ്യന്മാരുടേതാണെന്നായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ പ്രസ്താവന. അഭയാർത്ഥികളായി വന്നവർ അവരവരുടെ നാടുകളിലേക്ക് തിരിച്ചു പോയേ തീരു എന്നും അറുപത് വർഷത്തോളമായി ഇന്ത്യയിൽ അഭയാർത്ഥിയായി ജീവിക്കുന്ന ലാമ പറഞ്ഞിരുന്നു. ഈ നിലപാടിൽ നിന്ന് മാറിയിട്ടില്ലായെന്നും അത് കൂടുതൽ കുടിയേറ്റവിരുദ്ധവും വർഗീയവുമായി മാറിയെന്നുമാണ് ലാമയുടെ പുതിയ പ്രസ്താവന തെളിയിക്കുന്നത്.

തനിക്ക് പിൻഗാമിയായി ഒരു സ്ത്രീയാണ് ലാമയായി വരുന്നതെങ്കിൽ അവൾ സുന്ദരിയായിരിക്കണമെന്ന 2015ലെ തന്റെ പ്രസ്താവന അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. മാധ്യമപ്രവർത്തക രജിനി വൈദ്യനാഥന്‍ ഈ ചോദ്യം ആവർത്തിച്ചപ്പോഴാണ് തന്റെ നിലപാടിൽ മാറ്റം വന്നില്ലെന്ന് ദലൈ ലാമ പറഞ്ഞത്.

ആത്മീയഗുരു എന്ന നിലയിൽ ആന്തരികമായ സൗന്ദര്യത്തിന്റെ സുവിശേഷകനാകേണ്ടയാളല്ലെ താങ്കളെന്ന ചോദ്യത്തെ അദ്ദേഹം ബുദ്ധതത്വം പറഞ്ഞ് പ്രതിരോധിച്ചു. ആന്തരികവും ബാഹ്യവുമായ സൗന്ദര്യം ബുദ്ധചിന്തയുടെ ഭാഗമാണെന്ന് ദലൈലാമ വാദിച്ചു.

ബ്രെക്സിറ്റ് സംബന്ധിച്ച തന്റെ കാഴ്ചപ്പാടും ലാമ മുമ്പോട്ടു വെക്കുകയുണ്ടായി. താൻ യൂറോപ്യൻ യൂണിയന്റെ ഒരു ആരാധകനാണെന്ന് ലാമ പറഞ്ഞു. ആഗോളതലത്തിൽ കൂട്ടായ്മകളുണ്ടാകുന്നത് സംഘർഷം കുറയ്ക്കുമെന്നതാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം വിശദീകരിച്ചു.

തിബറ്റിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യമാണ്, അവിടെ തനിക്കെന്തും പറയാം.

This post was last modified on June 28, 2019 8:16 pm