X
    Categories: കായികം

തലച്ചോറിന് ശസ്ത്രക്രിയ: ഫെര്‍ഗൂസന് ഫുട്‌ബോള്‍ ലോകത്തിന്റെ ആശംസകള്‍

“Keep fighting Boss.. Sending prayers and love to Cathy and the whole family x @manchesterunited.” - എന്ന കുറിപ്പിനൊപ്പം തന്റെ പഴയ മാനേജര്‍ക്കൊപ്പം നില്‍ക്കുന്ന വളരെ പഴയൊരു ഫോട്ടോ ബെക്കാം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

തലച്ചോറിന് ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാതനായ മുന്‍ മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണ് പെട്ടെന്ന് സുഖം പ്രാപിക്കാനുള്ള ആശംസാപ്രവാഹമാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ലോകത്ത്. ബ്രെയിന്‍ ഹെമറേജിന് അടിയന്തര ശസ്ത്രക്രിയയ്ക്കാണ് 76കാരനായ ഫെര്‍ഗൂസണ്‍ ശനിയാഴ്ച വിധേയനായത്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് തന്നെയാണ് തങ്ങളുടെ അഭിമാനമായ, ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയിയായ മാനേജരായ ഫെര്‍ഗൂസന്റെ ശസ്ത്രക്രിയ വിവരം പുറത്തുവിട്ടത്. ഫെര്‍ഗൂസന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നും കുടുംബം സ്വകാര്യത ആഗ്രഹിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പറയുന്നു. ഫെര്‍ഗൂസന്റെ മകന്‍ ഡാരന്‍ ഡോണ്‍കാസ്റ്റര്‍ ക്ലബിന്റെ മാനേജരാണ്. വിഗാനെതിരായ ലീഗ് വണ്‍ മത്സരം ഡാരനും നഷ്ടമാകും.

My thoughts and prayers are with you, my dear friend. Be strong, Boss! എന്ന് ഫെര്‍ഗൂസനൊപ്പമുള്ള ഫോട്ടോയുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.

ഡേവിഡ് ബെക്കാം അടക്കമുള്ള താരങ്ങള്‍ ഫെര്‍ഗൂസണ്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നുള്ള ആശംസകളുമായി രംഗത്തെത്തി. “Keep fighting Boss.. Sending prayers and love to Cathy and the whole family x @manchesterunited.” – എന്ന കുറിപ്പിനൊപ്പം തന്റെ പഴയ മാനേജര്‍ക്കൊപ്പം നില്‍ക്കുന്ന വളരെ പഴയൊരു ഫോട്ടോ ബെക്കാം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

“Get well soon Boss. Thoughts with all the family at this sad time. #AlexFerguson.” – മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ സ്‌ട്രൈക്കറായ വെയിന്‍ റൂണി ട്വിറ്ററില്‍ കുറിച്ചു.

This post was last modified on May 6, 2018 3:52 pm