വനിതാ ഫുട്‌ബോൾ ലോകകപ്പിന് വേദിയാകാൻ ഇന്ത്യക്ക് വീണ്ടും ഫിഫയുടെ ക്ഷണം. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് 2020ലെ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോക കപ്പാണ് ഇത്.
ലോകകപ്പിനായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ 2018ല്‍ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചു. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചിരുന്നില്ല.
അണ്ടര്‍ 17 വനിതാ ലോകകപ്പിന്‍റെ ഏഴാം എഡിഷനാണ് ഇന്ത്യ വേദിയൊരുക്കുക. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയമായ രാജ്യം.
നേരത്തെ അണ്ടർ 17 പുരുഷ ലോകകപ്പ് ഇന്ത്യയിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്നത്തെ സംഘാടനത്തിന്‍റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് വേദിയാകാൻ ഇന്ത്യക്ക് വീണ്ടും അവസരം ലഭിച്ചത്.
Leave a Comment