X
    Categories: കായികം

തന്നെ കുറിച്ച് പറയുന്ന സിനിമ കാണരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് മറഡോണ

സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് സിനിമയും ഇഷ്ടപ്പെടില്ല. ആരാധകരോടും സിനിമ കാണാന്‍ പോകരുതെന്നു മറഡോണ പറഞ്ഞു.

തന്റെ ജീവിതത്തെ കറിച്ച് പറയുന്ന സിനിമ കാണരുതെന്ന് ആവശ്യപ്പട്ട് ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ രംഗത്തെത്തി.  സിനിമയുടെ പേര് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ്‌ ആരും സിനിമ തീയറ്ററില്‍ പോയി കാണരുത് എന്നാണ് മറഡോണ ആരാധകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

‘ഡീഗോ മറഡോണ: റിബല്‍, ഹീറോ,ഹസ്റ്റലര്‍,ഗോഡ്’ എന്നാണ് സിനിമയുടെ പേര്. അതില്‍ ഹസ്റ്റ്ലര്‍ എന്ന വാക്ക് ഉപയോഗിച്ചതാണ് മറഡോണയുടെ അതൃപ്തിക്ക് ഇടയാക്കിയത്. താന്‍ നിയമവിരുദ്ധമല്ലാത്ത വഴികളിലൂടെ പണം സമ്പാദിച്ചിട്ടില്ല. സമ്പാദിച്ചതെല്ലാം ഫുടബോളിലൂടെ നേടിയതാണ്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും മറഡോണ പറഞ്ഞു. സിനിമയിലേക്ക് കൂടുതല്‍ പ്രേക്ഷകരെ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാക്കുകള്‍  അവര്‍ ഉപയോഗിക്കുന്നത്. ഇത് തെറ്റാണെന്നും മറഡോണ പറഞ്ഞു. എനിക്ക് സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ല. സിനിമയുടെ പേര് ഇഷ്ടപ്പെട്ടില്ലെങ്കില്‍ എനിക്ക് സിനിമയും ഇഷ്ടപ്പെടില്ല. ആരാധകരോടും സിനിമ കാണാന്‍ പോകരുതെന്നു മറഡോണ പറഞ്ഞു. അതേസമയം ചരിത്രം നോക്കി തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നും മറഡോണ സ്വയം മനസിലാക്കാത്ത നിരവധി പ്രതിച്ഛായകള്‍ അദ്ദേഹത്തിനുണ്ടെന്നും സിനിമയുടെ സംവിധായകന്‍ അസിഫ് കപഡിയ പ്രതികരിച്ചു.

This post was last modified on May 21, 2019 12:15 pm